Deshabhimani

കനറാ ബാങ്കിൽ 3500 അപ്രന്റീസ്; കേരളത്തിൽ 240 പേർക്ക് അവസരം

canara bank ai image

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 11:50 AM | 1 min read

കനറാ ബാങ്കിൽ 2026–-27 സാമ്പത്തിക വർഷത്തെ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള ബാങ്കിന്റെ വിവിധ ശാഖകളിലായി ആകെ 3500 ഒഴിവുണ്ട്‌. കേരളത്തിൽ 240 ഉം ലക്ഷദ്വീപിൽ നാലും ഒഴിവുണ്ട്‌. 12 മാസത്തെ പരിശീലന കാലാവധിയിലേക്ക് ബാങ്ക് നിശ്ചയിക്കുന്ന വിവിധ ബ്രാഞ്ചുകളിലായിരിക്കും നിയമനം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം.


അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ 2023 ജനുവരി ഒന്നിനും 2026 സെപ്‌തംബർ ഒന്നിനും ഇടയിൽ ബിരുദം പാസായവരായിരിക്കണം. പ്രായപരിധി: 20–28. നിയമാനുസൃത ഇളവ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് (പ്ലസ് ടു) പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. പ്ലസ് ടു പരീക്ഷയ്ക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.


എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതിയാകും. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കായി ബാങ്ക് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ രേഖകളുടെ പരിശോധനയും പ്രാദേശിക ഭാഷാ പരിശോധനയും നടത്തും. തിരഞ്ഞെടുക്കുന്ന അപ്രന്റീസുകൾക്ക് പ്രതിമാസം ആകെ 16,650 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷാ ഫീസില്ല. മറ്റെല്ലാ വിഭാഗങ്ങൾക്കും 500 രൂപയാണ് ഫീസ്. താൽപ്പര്യമുള്ളവർ ആദ്യം കേന്ദ്ര സർക്കാരിന്റെ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്‌ സ്കീം (NATS) പോർട്ടലായ education.gov.in ൽ പ്രൊഫൈൽ 100% പൂർത്തിയാക്കി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് www.canarabank.bank.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 17.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home