Deshabhimani

മഹാരാഷ്ട്രയിൽ കടുത്ത വരൾച്ച; കർഷകർ ദുരിതത്തിൽ: ധനസഹായം കടലാസിൽ മാത്രം

drought
വെബ് ഡെസ്ക്

Published on Oct 06, 2026, 12:05 PM | 1 min read

മുംബൈ: മഴ ലഭ്യത കുറഞ്ഞതോടെ മഹാരാഷ്ട്രയിലെ ​ഗ്രാമങ്ങൾ വറ്റിവരളുന്നു. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265ലും സർക്കാർ വരൾച്ച പ്രഖ്യാപിച്ചു. ജലസ്രോതസുകൾ വറ്റിവരണ്ടതോടെ ഖാരിഫ് വിളകൾ വൻ തോതിൽ നശിച്ചു. കാലിത്തീറ്റ ക്ഷാമം ക്ഷീര കർഷകരെയും വലയ്ക്കുന്നു. എന്നാൽ വരൾച്ച പ്രഖ്യാപിച്ച സർക്കാർ യാതൊരുവിധ സഹായങ്ങളും നൽകിയിട്ടില്ല എന്നാണ് കർഷകർ പറയുന്നത്.


ഈ വർഷം മഹാരാഷ്ട്രയിലാകെ 18 ശതമാനം കുറവ് മഴയാണ് ലഭിച്ചിരിക്കുന്നത്. മറാത്ത്‌വാഡയിൽ 38 ശതമാനവും വിദർഭയിൽ 27 ശതമാനവും സംഭാജിനഗറിൽ 16 ശതമാനവും ഹിംഗോളിയിൽ 48 ശതമാനത്തോളവുമാണ് മഴയുടെ കുറവ് രേഖപ്പെടുത്തിയത്. 265 ​ഗ്രാമങ്ങളെ വരൾച്ചാ ബാധിത പ്രദേശങ്ങളുൾപ്പെടുന്ന ട്രി​ഗർ - 1 വിഭാ​ഗത്തിൽ ഉൾപ്പെടുത്തി.


കാർഷിക വായ്പകൾ പുനഃക്രമീകരിക്കുക, കാർഷിക വായ്പ തിരിച്ചടവ് താൽക്കാലികമായി നിർത്തിവയ്ക്കുക, കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ബില്ലുകളിൽ ഇളവ്, തടസമില്ലാത്ത വൈദ്യുതി വിതരണം, കുടിവെള്ളം-കാലിത്തീറ്റ എന്നിങ്ങനെയുള്ള ക്രമീകരണങ്ങൾ നടത്തുമെന്നാണ് സർക്കാർ വാ​ഗ്ദാനം. എന്നാൽ ഇവ കടലാസുകളിൽ മാത്രമായി ഒതുങ്ങുകയാണെന്നും ഇതുവരെ സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയാറായിട്ടില്ലെന്നുമാണ് കർഷകരുടെ പരാതി.


കഴിഞ്ഞ വർഷം അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ കൃഷിനാശത്തിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയോ ആനുകൂല്യങ്ങളോ ഇനിയും പല കർഷകരുടെയും അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. കാർഷിക പ്രതിസന്ധി രൂക്ഷമായ മറാത്ത്‌വാഡ മേഖലയിൽ ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ 653 കർഷകരാണ് ജീവനൊടുക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home