Deshabhimani

"എളുപ്പമുള്ള തീരുമാനമല്ല, പക്ഷേ ഉത്തരവാദിത്തം നിറവേറ്റി"; ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ

Harmanpreet Kaur

ഹർമൻപ്രീത് കൗർ | Photo Credit: Instagram/Harmanpreet Kaur

വെബ് ഡെസ്ക്

Published on Oct 06, 2026, 12:02 PM | 1 min read

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ. മൂന്ന് ഫോർമാറ്റിലുമുള്ള ക്യാപ്റ്റൻ പദവി ഒഴിയുകയാണെന്ന് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം താൻ നിറവേറ്റിയെന്നും, ഇനി മറ്റ് സമ്മർദങ്ങളില്ലാതെ കളിയിലേക്ക് മടങ്ങാനാകുമെന്നും 37കാരി പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് തന്റെ കരിയറിന്റെ അവസാനമാണെന്ന് അർത്ഥമാക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.


"ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വർഷങ്ങളുടെ ഓർമകളും വികാരങ്ങളും ജീവിതകാലം മുഴുവൻ എന്നോടൊപ്പം നിൽക്കുന്ന നിമിഷങ്ങളും ഇതിലുണ്ട്. ഹൃദയവികാരങ്ങളോടെയും, അതേസമയം സമാധാനത്തോടെയാണ് ഞാൻ ക്യാപ്റ്റൻസി ഒഴിയുന്നത്. കാരണം എന്റെ ടീം സുരക്ഷിതമായ ഒരു അവസ്ഥയിലാണെന്ന് എനിക്ക് പൂർണമായും ബോധ്യമുണ്ട്."- താരം പോസ്റ്റിൽ പറഞ്ഞു.





2016ലാണ് ട്വന്റി20 ടീമിന്റെ ഹർമൻപ്രീത് ക്യാപ്റ്റനാകുന്നത്. പിന്നീട് മൂന്ന് ഫോർമാറ്റുകളുടെയും നേതൃസ്ഥാനത്തെത്തി. ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മികച്ച നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ നവംബറിൽ ഇന്ത്യ തങ്ങളുടെ കന്നി ഏകദിന ലോകകപ്പ് കിരീടം ചൂടി. കൂടാതെ ട്വന്റി 20 ഫോർമാറ്റിൽ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണവും സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home