തേരേ ഇഷ്ക് മേ, സിറൈ... ഈയാഴ്ച ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒരുപിടി ചിത്രങ്ങളാണ് ഈയാഴ്ച പ്രേക്ഷകർക്കായി ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തിയറ്ററിൽ വമ്പൻ കളക്ഷൻ നേടിയ രൺവീർ സിങ്ങിന്റെ സ്പൈ യൂണിവേഴ്സ് ചിത്രം ധുരന്ധർ ജനുവരി 30ന് ഒടിടിയിലെത്തുമെന്ന് റിപ്പോർട്ടുണ്ട്. നെറ്റ്ഫ്ലിക്സ് വഴിയാകും ചിത്രം സ്ട്രീം ചെയ്യുക.
തേരേ ഇഷ്ക് മേ
ആനന്ദ് എൽ റായി സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിലെത്തിയ റൊമാൻസ് - ത്രില്ലർ ചിത്രമാണ് തേരെ ഇഷ്ക് മേ. പ്രണയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം ജനുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
ചീകതിലോ
ക്രിമിനോളജി ബിരുദധാരിയും കുറ്റകൃത്യ പോഡ്‌കാസ്റ്ററുമായ വ്യക്തി ഒരു പരമ്പര കൊലയാളിയെ പിന്തുടരാൻ തുടങ്ങുന്ന കഥയെ അടിസ്ഥാനമാക്കിയുള്ള തെലുങ്ക് ത്രില്ലർ ചിത്രമാണ് ചീകാതിലോ. ശോഭിത ധൂലിപാല, വിശ്വദേവ് രചകൊണ്ട, ചൈതന്യ വിശാലക്ഷ്മി, ഇഷ ചൗള എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രം 23 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.
മാർക്ക്
കിച്ച സുദീപ് നായകനായ കന്നഡ ക്രൈം ത്രില്ലർ ചിത്രമാണ് മാർക്ക്. പൊലീസ് ഉദ്യോഗസ്ഥനായി കിച്ച സുദീപ് വേഷമിടുന്ന ചിത്രം ജനുവരി 23 ന് ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. കിച്ച സുധീപ്, ഗുരു സോമസുന്ദരം, നവീൻ ചന്ദ്ര, യോഗി ബാബു, വിക്രാന്ത്, ദീപ്ശിഖ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
സിറൈ
കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പ്രതിയെ വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകേണ്ടിവരുന്ന ഒരു പൊലീസുകാരന്റെ കഥ പറയുന്ന തമിഴ് ചിത്രമാണ് സിറൈ. വിക്രം പ്രഭുവാണ് നായകൻ. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ വിക്രം പ്രഭു, എൽകെ അക്ഷയ് കുമാർ എന്നിവർക്കൊപ്പം മരണമാസ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അനിഷ്മ അനിൽകുമാറും അഭിനയിക്കുന്നു. ചിത്രം 23ന് സീ5ൽ സ്ട്രീം ചെയ്യും.
ഇറ്റ് ഈസ് നോട്ട് ലൈക്ക് ദാറ്റ്
സൗഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള അതിരുകൾ വിശകലനം ചെയ്യുന്ന ഹോളിവുഡ് ചിത്രമാണ് ഇറ്റ് ഈസ് നോട്ട് ലൈക്ക് ദാറ്റ്. 25 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.
സ്പേസ് ജൻ: ചന്ദ്രയാൻ
യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചന്ദ്രയാൻ-2 പരാജയത്തിന് ശേഷം ഇസ്രോ ശാസ്ത്രജ്ഞർ സമ്മർദ്ദം നേരിടുന്നതും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയതിലൂടെ അവർ നേടിയ വിജയവും പറയുന്ന ചിത്രം. 23 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും
ഗുസ്താഖ് ഇഷ്ക്
1990 കളിലെ ഡൽഹിയിൽ നടക്കുന്ന റൊമാന്റിക് ഡ്രാമ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ നിർമാതാവായുള്ള അരങ്ങേറ്റചിത്രമാണ്. വിജയ് വർമ്മ, ഫാത്തിമ സന ഷെയ്ഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജനുവരി 23 ന് ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
OTT releases this week










0 comments