ad
Deshabhimani

' എടാ ഹെൽത്തിക്കുട്ടാ' ഇനി ഇന്റർനാഷണൽ; കേരളം ടൂറിസം പേജിൽ നെറ്റ്ഫ്ലിക്സ് വക കമന്റ്

eda healthy kutta
വെബ് ഡെസ്ക്

Published on Nov 29, 2025, 09:23 AM | 1 min read

ടനും വ്ലോഗറുമായ ഹാഷിറും സംഘവും ചെയ്യുന്ന റീലുകളിലെ സംഭാഷണങ്ങൾ വൈറലാകുക പതിവാണ്. എന്നാൽ ഇത്തവണ കുറേകൂടി ഇന്റർനാഷണൽ ആണ് കാര്യങ്ങൾ. സഹതാരമായ വിനായകന്റെ പുതിയ റീലിലെ ‘എടാ ഹെൽത്തിക്കുട്ടാ’ എന്ന ഡയലോഗ് ഹിറ്റായതിനിടയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.


‘സ്ട്രെയ്ഞ്ചർ തിങ്‌സ്’ സീരീസിലെ വില്ലൻ കഥാപാത്രം വെക്ന ഇളനീർ കുടിക്കുന്ന എഐ ചിത്രം കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചതിലാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ കമന്റിട്ടത്. ‘ജസ്റ്റ് കേരള തിങ്സ്’ എന്ന അടിക്കുറിപ്പോടെയായുള്ള പോസ്റ്റിൽ ‘എടാ ഹെൽത്തിക്കുട്ടാ’ എന്നാണ് കമന്റ്.


ദി ഡഫർ ബ്രദേഴ്‌സ് സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ സയൻസ് ഫിക്ഷൻ പരമ്പരകളിൽ ഒന്നാണ് സ്ട്രേഞ്ചർ തിങ്‌സ്. ഹൊറർ, ഡ്രാമ, സയൻസ് ഫിക്ഷൻ, നിഗൂഢത നിറഞ്ഞ ഈ പരമ്പരക്ക് ആരാധകർ ഏറെയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home