ഇതാര് മംഗലശ്ശേരി കാര്‍ത്തികേയനോ ! സോഷ്യൽമീഡിയ കത്തിച്ച് മോഹന്‍ലാല്‍; എല്‍ 366 ന്റെ ലൊക്കേഷൻ വീഡിയോ പുറത്ത്

തിരുവനന്തപുരം : സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മോഹന്‍ലാലിന്റെ എല്‍ 366 ന്റെ ലൊക്കേഷനില്‍ നിന്നുള്ള കിടിലൻ വീഡിയോ ആണ്. തുടരും സിനിമയ്ക്ക് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒരുമിക്കുന്ന ചിത്രമാണ് എല്‍ 366. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് മോഹന്‍ലാലിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
സോഷ്യൽമീഡിയയിൽ വൈറലാകുന്ന വീഡയോയിൽ വെള്ളമുണ്ടും ഗ്രേ ഷര്‍ട്ടുമാണ് വിഡിയോയിലെ മോഹന്‍ലാലിന്റെ വേഷം. രാവണപ്രഭു സിനിമയുടെ ബിജിഎമ്മിലാണ് വീഡിയോ വൈറലാകുന്നത്. മീശ പിരിച്ച്, രാവണപ്രഭുവിലെ മംഗലശ്ശേരി കാര്‍ത്തികേയനെ ഓര്‍മിപ്പിക്കുന്ന ലുക്കിലാണ് വീഡിയോയിൽ ലാലേട്ടനെ കാണാൻ സാധിക്കുക. എല്‍ 366ന് വേണ്ടിയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയെടുത്തത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രമാണ് എല്‍ 366. രതീഷ് രവിയാണ് തിരക്കഥ. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. വെറും 15 സെക്കന്റുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ കണ്ടത് നിരവധി ആളുകളാണ്.










0 comments