Deshabhimani

മോഹൻലാൽ - എംജി ശ്രീകുമാർ കോമ്പോ വീണ്ടും; ‘അതിമനോഹര'ത്തിലെ ആദ്യ ഗാനം പുറത്ത്

Athimanoharam
വെബ് ഡെസ്ക്

Published on Nov 01, 2026, 03:42 PM | 1 min read

തിരുവനന്തപുരം : ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘സുന്ദര രാവണൻ’ പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന് എം ജി ശ്രീകുമാർ ആലപിച്ച ഗാനം കേരളപ്പിറവി ദിനത്തിലാണ് പുറത്തുവിട്ടത്.


ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തീയറ്ററുകളിലെത്തും. ടിഎസ് ലവ്‍ലജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്.


കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിതരണാവകാശം പ്രമുഖ നിർമാണ-വിതരണ കമ്പനിയായ എപിഐ ഇന്റർനാഷണൽ സ്വന്തമാക്കിയിരുന്നു. അമേരിക്ക ഒഴികെയുള്ള വിദേശ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റും നേടി. ഇതോടെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണിയിലും വിദേശ വിപണികളിലും വിതരണ പങ്കാളികളെ ഉറപ്പിച്ച ചിത്രം വൈഡ് റിലീസിനാണ് ഒരുങ്ങുന്നത്.


‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, മുകേഷ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


മോഹൻലാലിന്റെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ബിനു പപ്പുവാണ് സഹസംവിധായകൻ. ഷഫീക് വി ബി എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ഗോകുൽദാസ് കലാസംവിധാനവും മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home