ad
Deshabhimani

'എല്ലാവർക്കും നന്ദി... സ്‌നേഹം'; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മമ്മൂട്ടി

MAMMOOTY
വെബ് ഡെസ്ക്

Published on Sep 07, 2025, 10:42 AM | 1 min read

തിരുവനന്തപുരം: പിറന്നാൾദിനത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. 'എല്ലാവർക്കും സ്‌നേഹവും നന്ദിയും, സർവശക്തനും'- എന്നാണ് മമ്മൂട്ടി കുറിച്ചത്. ഇത്തവണ ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊത്ത്‌ ലളിതമായാണ്‌ മെഗാസ്‌റ്റാറിന്റെ പിറന്നാൾ ആഘോഷം.


പൂർണ ആരോഗ്യവാനായി വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്ന ഘട്ടത്തിൽ താരത്തിന്റെ 74-ാം പിറന്നാളിന്‌ മാധുര്യമേറുകയാണ്‌. 'ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്, ഇതൊരു birthday അല്ല. Rebirth day ആണ്. ഒരു പോരാട്ടത്തിൽ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം'- എന്നാണ് ജോൺ ബ്രിട്ടാസ് എംപി കുറിച്ചത്. സമൂഹമാധ്യമങ്ങളിൽ ആയിരങ്ങൾ ഇതിനകം മെഗാസ്റ്റാറിന് ആശംസ അറിയിച്ചു.



‘ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു’ എന്ന്‌ നിർമാതാവ്‌ ആന്റോ ജോസഫ്‌ രണ്ടാഴ്‌ചമുമ്പ് സമൂഹമാധ്യമങ്ങളിൽ കുറിച്ചതോടെ മമ്മൂട്ടിക്ക്‌ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ്‌ ആശംസയറിയിച്ചത്‌. ചെറിയ ഇടവേളയ്‌ക്കുശേഷം താരത്തിന്റെ മടങ്ങിവരവ്‌ അറിയിച്ച്‌ നിർമാതാവ്‌ ആന്റോ ജോസഫും സന്തതസഹചാരി എസ്‌ ജോർജും ഫെയ്‌സ്‌ബുക് പേജിലിട്ട രണ്ടുവരി കുറിപ്പ്‌ മലയാളികളും സിനിമാപ്രേമികളും ഏറ്റെടുത്തു. അദ്ദേഹം പൂർണ ആരോഗ്യവാനായി സിനിമയിലേക്ക്‌ മടങ്ങിവരാൻ കാത്തിരിക്കുകയാണ്‌ ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home