ad
Deshabhimani

Live News ഡൽഹി ഹോസ്റ്റൽ ദുരന്തത്തിൽ 7 മരണം; അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു

Delhi Building Collapse

Image Credit : Facebook/The Times of India

വെബ് ഡെസ്ക്

Published on Sep 07, 2026, 07:33 AM | 1 min read

ന്യൂഡൽഹി : തെക്കൻ ഡൽഹിയിൽ സത്യ നികേതൻ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. 10 പേർക്ക് പരിക്കേറ്റു. രാത്രി വൈകിയുള്ള തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണസംഖ്യ നേരത്തെ ആറായി സ്ഥിരീകരിച്ചിരുന്നു. ഇരുപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്ന മറ്റാരെങ്കിലുമുണ്ടോ എന്ന് കണ്ടെത്തുന്നതിനുമുള്ള ശ്രമത്തിലാണ് സംഘം.


ഞായറാഴ്ച ഉച്ചയ്ക്ക് 1.30യോടെയാണ് കെട്ടിടം തകർന്ന് വൻ ദുരന്തമുണ്ടായത്. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആരംഭിച്ചത്. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് ഈ ഡെയ്സ് എന്ന ഹോസ്റ്റൽ കെട്ടിടം സ്ഥിതിചെയ്തിരുന്നത്. ഏകദേശം 40 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നു. സംഭവത്തിൽ കെട്ടിട ഉടമ ആനന്ദ് ബൻസാലിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.


Live Updates
2 minutes agoSep 07, 2026 07:51 AM IST

വിദ്യാർഥികൾക്ക് നീതി ലഭിക്കുക എന്നതാണ് ഞങ്ങളുടെ ഏക ആവശ്യം. പിജി, കോച്ചിംഗ് സെന്റർ നടത്തിപ്പുകാരിൽ നിന്ന് പണം തട്ടിയെടുത്ത് നിർമിക്കാൻ സൗകര്യം നൽകിയ കെട്ടിടമായതിനാൽ ബിജെപി പ്രതികരിക്കില്ലെന്ന് എൻ‌എസ്‌യു‌ഐ പ്രസിഡന്റ് വിനോദ് ജാഖർ പറഞ്ഞു.

3 minutes agoSep 07, 2026 07:50 AM IST

10-15 ദിവസമായി കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ ഈ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും വൻ ദുരന്തത്തിന് കാരണമായി.

11 minutes agoSep 07, 2026 07:42 AM IST

താമസക്കാരും വിദ്യാർഥികളും മറ്റു സന്നദ്ധ രക്ഷാസേനയും ചേർന്ന് കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

14 minutes agoSep 07, 2026 07:39 AM IST

അപകടം നടക്കാതിരിക്കാൻ മുൻകരുതലെടുക്കാതെ ദുരന്തമുണ്ടായ ശേഷം ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന ബിജെപി നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

17 minutes agoSep 07, 2026 07:36 AM IST

അനധികൃത ബഹുനില കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിന് ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി മേയർ പ്രവേശന് വാഹി.

18 minutes agoSep 07, 2026 07:35 AM IST

സംഭവത്തെ തുടർന്ന് ഡൽഹിയിലെ നാല് നിലകളിൽ കൂടുതലുള്ള അനധികൃത കെട്ടിടങ്ങൾ ഉടൻ സീൽ ചെയ്യാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു. കേന്ദ്രസർക്കാരിന്റെ തുടരുന്ന അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ് ഈ വൻദുരന്തം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home