സംവിധായകൻ ആർ ശരത് അന്തരിച്ചു

ആർ ശരത്| Photo: Wiki
തിരുവനന്തപുരം : സംവിധായകൻ ആർ ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുള്ള ആർ ശരത് വേറിട്ട പ്രമേയങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു.
സംവിധായകൻ ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്. സായാഹ്നം, സ്ഥിതി, ബുധനും ചാപ്ലിനും ചിരിക്കുന്നു, പറുദീസ, ശീലാബതി, സ്വയം, ഡിസയർ, എന്നെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സായാഹ്നം എന്ന ചിത്രത്തിന് ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവസാന ചിത്രമായിരുന്നു സ്വയം.









0 comments