ad
Deshabhimani

ബുക്ക് മൈ ഷോ ട്രെൻഡിംഗ് ചാർട്ടുകളിൽ ഇടംപിടിച്ച് മൂന്ന് മലയാള ചിത്രങ്ങൾ; ഏതെല്ലാം?

trnding malayalam cinema
വെബ് ഡെസ്ക്

Published on May 01, 2026, 08:04 AM | 2 min read

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വമ്പൻ റിലീസുകൾ അണിനിരക്കുന്ന മെയ് മാസത്തിൽ ബുക്ക് മൈ ഷോ ട്രെൻഡിംഗ് ചാർട്ടുകളിൽ ഇടംപിടിച്ച് മൂന്ന് മലയാള ചിത്രങ്ങൾ. സൂപ്പർസ്റ്റാർ ചിത്രങ്ങളായ 'ദൃശ്യം 3', 'പേട്രിയറ്റ്' എന്നിവയ്‌ക്കൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്ന വിശേഷണവുമായെത്തുന്ന 'കാട്ടാളനും' ലിസ്റ്റിൽ മുൻപന്തിയിലുണ്ട്. മെയ് ഒന്നിന് 'പേട്രിയറ്റ്' പ്രദർശനത്തിനെത്തുമ്പോൾ, മെയ് 21നാണ് 'ദൃശ്യം 3' റിലീസ് ചെയ്യുന്നത്. ഈദ് റിലീസായി മെയ് 28ന് എത്തുന്ന 'കാട്ടാളൻ' ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.


ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' വന്യമായ ആക്ഷൻ രംഗങ്ങളാലാണ് ശ്രദ്ധേയമാകുന്നത്. 'മാർക്കോ' എന്ന സൂപ്പർഹിറ്റിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. ആനക്കൊമ്പ് കള്ളക്കടത്തും വന്യമായ പ്രതികാരവും പ്രമേയമാകുന്ന ചിത്രം മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള ഹൈ-വോൾട്ടേജ് വയലൻസ് ദൃശ്യങ്ങളാൽ സമ്പന്നമാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.


'കെജിഎഫ്' ഫെയിം രവി ബസ്രൂറും അജനീഷ് ലോക്നാഥും ഒരുക്കുന്ന സംഗീതം സിനിമയുടെ പ്രധാന ആകർഷണമാണ്. പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൻ്റെ കർണാടകയിലെ വിതരണാവകാശം ഹോംബാലെ ഫിലിംസാണ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ടി സീരീസ് സംഗീത അവകാശവും ഫാർസ് ഫിലിംസ് ഓവർസീസ് വിതരണവും ഏറ്റെടുത്തിട്ടുണ്ട്. മെയ് മാസത്തെ സിനിമാ ആഘോഷങ്ങൾക്ക് കരുത്തേകാൻ വന്യമായ ആക്ഷൻ വെടിക്കെട്ടുമായി 'കാട്ടാളൻ' തിയേറ്ററുകളിൽ തീപ്പൊരി പാറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.


പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്.


രചന: പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ്. സംഭാഷണം: ഉണ്ണി ആ|. എഡിറ്റിംഗ്: ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ടൈറ്റിൽ ഗ്രാഫിക്സ്: ഐഡന്‍റ് ലാബ്സ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home