ad
Deshabhimani

സംവിധായകൻ മുരുഗദോസിനെതിരെ ആരോപണവുമായി മദ്രാസി ചിത്രത്തിന്റെ നിർമാതാവ്

സംവിധായകൻ മുരുഗദോസിനെതിരെ ആരോപണവുമായി മദ്രാസി ചിത്രത്തിന്റെ  നിർമാതാവ്

ശിവകാർത്തികേയൻ (ഇടത്) എ ആർ മുരുഗദോസ് (വലത്)

വെബ് ഡെസ്ക്

Published on Mar 30, 2026, 12:29 PM | 1 min read

ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'മദ്രാസി' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ എ ആർ മുരുഗദോസിനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് എൻവി പ്രസാദ്. 115 കോടി രൂപ ബജറ്റ് നിശ്ചയിച്ചിരുന്ന സിനിമ പൂർത്തിയായപ്പോൾ 170 കോടിയായി ഉയർന്നുവെന്നും ഇത് നിർമ്മാണത്തിലുണ്ടായ പ്ലാനിംഗ് കുറവ് മൂലമാണെന്നാണ് നിർമ്മാതാവിന്റെ വാദം.


സൽമാൻ ഖാൻ ചിത്രം 'സിക്കന്ദറി'ന്റെയും 'മദ്രാസി'യുടെയും ചിത്രീകരണം ഒരേസമയം നടന്നത് ബജറ്റ് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടാക്കിയെന്ന് നിർമ്മാതാക്കൾ ആരോപിച്ചു. 30-40 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ആദ്യം 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെങ്കിലും, സിനിമാ സംഘടനകളുടെ ചർച്ചകൾക്കൊടുവിൽ മുരുഗദോസിന്റെ അടുത്ത തിരക്കഥ എൻവി പ്രസാദിന് സൗജന്യമായി നൽകാമെന്ന ധാരണയിൽ പ്രശ്നം പരിഹരിച്ചു.


ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 98 കോടി രൂപ മാത്രമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടാനായത്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച പോലീസ് വേഷവും, വിദ്യുത് ജംവാൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് താരങ്ങൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home