നിയമതടസം നീങ്ങി; 'ധുരന്ദർ' ഡിസംബർ 5 ന് തിയറ്ററിലെത്തും

മുംബൈ: രൺവീർ സിങ് നായകനായ ആദിത്യ ധർ ചിത്രം ധുരന്ദർ ഡിസംബർ 5 ന് റിലീസ് ചെയ്യും. സിബിഎഫ്‌സി അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. മേജർ മോഹിത് ശർമ്മയുടെ മാതാപിതാക്കൾ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെ സിനിമയുടെ പ്രദർശനം അനിശ്ചിതത്വത്തിലായിരുന്നു.
ചിത്രം കണ്ടതിന് ശേഷമാണ് സിബിഎഫ്‌സി ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിന്റെ കഥ തികച്ചും സാങ്കൽപ്പികമാണെന്നും മേജർ മോഹിത് ശർമ്മയുടെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ഒരു സാമ്യവുമില്ലെന്ന് സിബിഎഫ്സി പറയന്നു. കൂടുതൽ പരിശോധനയ്ക്കായി ചിത്രം ഇന്ത്യൻ ആർമിക്ക് അയയ്ക്കേണ്ടതില്ലെന്നും ബോർഡ് വ്യക്തമാക്കി.
‘ആൻമരിയ കലിപ്പിലാണ്’എന്ന ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം പിടിച്ച സാറ അർജുൻ ആണ് ചിത്രത്തിൽ രൺവീറിന്റെ നായികയായി എത്തുന്നത്.‘ധുരന്ദർ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ എത്തിയ സാറയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഉറി ദ് സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ആദിത്യ ധർ ആണ് ‘ധുരന്ദർ’ സംവിധാനം ചെയ്യുന്നത്.
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.








0 comments