ad
Deshabhimani

print edition ലക്ഷ്മിപ്രിയയുടെ അധിക്ഷേപം: അൻസിബയുടെ ഹർജിയിൽ വിധി 7ന്

ANSIBA HASSAN.
വെബ് ഡെസ്ക്

Published on Sep 04, 2026, 01:31 AM | 1 min read

കൊച്ചി : നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും.


ഓൺലൈൻ ചാനൽ അഭിമുഖത്തിൽ അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. പരാതി വീണ്ടും പരിഗണിച്ച് അന്വേഷണത്തിന്‌ ഉത്തരവിടാൻ മജിസ്‌ട്രേട്ട് കോടതിയോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നത്.


ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളിൽ ക്രിമിനൽ കേസെടുക്കാനുള്ള വസ്തുതയില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അപകീർത്തിയുടെ വിഷയം മാത്രമാണുള്ളതെന്ന് മജിസ്ട്രേട്ട് കോടതി ഉത്തരവിലും വിശദീകരിച്ചിരുന്നു. എന്നാൽ, അവിവാഹിതയായ തനിക്കെതിരെ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം അശ്ലീല പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ വാദം. അഭിമുഖം നടത്തിയ ആൾക്കെതിരെയും സംപ്രേഷണം ചെയ്ത ചാനലിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home