'ജയിലർ 2' ഒടിടിയിലേക്ക്; അഞ്ച് ഭാഷകളിൽ സ്ട്രീമിങ്, എവിടെ കാണാം ?

ചെന്നൈ : രജനികാന്ത് നായകനായെത്തിയ 'ജയിലർ 2' നവംബർ 12ന് ഒടിടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ലഭ്യമാകും.
രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തുന്ന ചിത്രത്തിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു. ദിലീപ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
എസ്ജെ സൂര്യ ബോധി കൽപക്കായും മിഥുൻ ചക്രവർത്തി ചക്രി കൽപക്കായും വിദ്യ ബാലൻ കാന്ത കൽപക്കായും വേഷമിടുന്നു. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, റിത്വിക്, നമോ നാരായണൻ, ജതിൻ സർന, ഹക്കിം ഷാജഹാൻ എന്നിവരും താരനിരയിലുണ്ട്.
മോഹൻലാൽ മാത്യുവായും ശിവരാജ്കുമാർ നരസിംഹയായും വീണ്ടും എത്തുന്നു. ഹൃത്വിക് റോഷൻ, ജാക്കി ഷ്രോഫ്, വിജയ് സേതുപതി, വിനായകൻ എന്നിവരും ചിത്രത്തിലുണ്ട്.
നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒക്ടോബർ 15നായിരുന്നു ചിത്രത്തിന്റെ തീയറ്റർ റിലീസ്.









0 comments