ജോർജ്കുട്ടി ബിഗ് സ്ക്രീനിലേക്ക്; 'ദൃശ്യം 2' റീ-റിലീസ്

ദൃശ്യം 2 റീ-റിലീസ് പോസ്റ്റർ
കൊച്ചി : മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ 'ദൃശ്യം' പരമ്പരയിലെ രണ്ടാം ഭാഗം തീയേറ്ററുകളിലേക്ക്. ആമസോൺ പ്രൈമിലൂടെ ഒറ്റിറ്റി റിലീസായി എത്തിയ 'ദൃശ്യം 2' ഏപ്രിൽ 10ന് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യും. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ 2021ൽ നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്ത ചിത്രമായതിനാൽ, ബിഗ് സ്ക്രീനിൽ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല.
ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കണമെന്നത് ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. മെയ് 21ന് പുറത്തിറങ്ങുന്ന 'ദൃശ്യം 3' യുടെ റിലീസിന് മുന്നോടിയായാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിക്കുന്നത്.
നേരത്തെ ഏപ്രിൽ 2ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്ന 'ദൃശ്യം 3', ഗൾഫ് രാജ്യങ്ങളിലെ യുദ്ധ സാഹചര്യം പരിഗണിച്ചാണ് മെയ് മാസത്തിലേക്ക് മാറ്റിയത്.










0 comments