ad
Deshabhimani

കിടിലൻ ലുക്കിൽ ദുൽഖർ; ഓണം റിലീസായി 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക്

Im game

ഐ ആം ഗെയിം സിനിമയുടെ പോസ്റ്റർ |Photo:Social Media

വെബ് ഡെസ്ക്

Published on Jun 15, 2026, 10:23 AM | 1 min read

തിരുവനന്തപുരം : മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം'-ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.


ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോമോൻ വർഗീസും ചേർന്നാണ് നിർമിക്കുന്നത്. ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ജിൻഷി ഖാലിദ് ഛായാഗ്രഹണവും, ജേക്സ് ബിജോയ് സംഗീതവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ, അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറായും, റോണക്സ് സേവ്യർ മേക്കപ്പായും, മഷർ ഹംസ കോസ്റ്റ്യൂമറായും, ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറായും, രോഹിത് ചന്ദ്രശേഖർ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home