ad
Deshabhimani

'ദൃശ്യം 3' യുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ

'ദൃശ്യം 3' യുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ

ദൃശ്യം 3 പോസ്റ്റർ (ഇടത്) ആമസോൺ പ്രസ്താവന (വലത്)

വെബ് ഡെസ്ക്

Published on Apr 03, 2026, 11:42 AM | 1 min read

കൊച്ചി : 'ദൃശ്യം 3' സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


ഇന്ത്യൻ സിനിമയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ റിലീസ് തീയതി മാറ്റി. ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ് 21ന് ആയിരിക്കും തിയേറ്ററുകളിൽ എത്തുകയെന്ന് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു.


2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായി എത്തിയ 'ദൃശ്യം 2', മൂന്നാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ മൂന്നാം ഭാഗത്തിന് മുൻപ് രണ്ടാം ഭാഗം തിയേറ്ററിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.


മലയാളത്തിലെ ആദ്യ 50 കോടി ചിത്രമാണ് ദൃശ്യം. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.


മൂന്നാം ഭാഗം രണ്ടാം ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. "ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. എന്നാൽ രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. ഇത് കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങളാണ് ഇതിൽ കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി നിലനിർത്താനുള്ള ശ്രമത്തിലാണ് ഞാൻ. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റീവ് പാറ്റേൺ ഉണ്ടായിരുന്നു, എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം," ജീത്തു ജോസഫ് വ്യക്തമാക്കി.



'ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി ബന്ധം ഇല്ല,' പ്രസ്താവനയുമായി ആമസോൺ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home