ഇത്തവണ പൊടിപൊടിക്കും; സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഡെലുലുവും

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഡെലുലു എത്തുന്നു. "സർവംമായ" എന്ന സിനിമയിലൂടെ പ്രേഷകരുടെ പ്രിയതാരമായ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വളർന്നു വരുന്ന ഇത്തരം പ്രതിഭകളുടെ സാന്നിധ്യം സംസ്ഥാന സ്കൂൾ കലോത്സവമെന്ന കലയുടെ വലിയ വേദിയിൽ കൗമാരക്കാരായ മത്സരാർഥികൾക്ക് ആവേശമാകുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടിചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആകും. സംസ്ഥാന മന്ത്രിമാരായ ഡോ. ആർ ബിന്ദു, കെ രാജൻ, കെ എൻ ബാലഗോപാൽ, പി രാജീവ് തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും സാംസ്‌കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ നാട് പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. ജനുവരി 14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലാപൂരത്തിൽ 24 വേദികളിലായി 249 ഇനങ്ങളിൽ 15,000-ത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഒരു 'ഉത്തരവാദിത്ത കലോത്സവം'എന്ന നിലയിലാണ് ഇത്തവണ കലോത്സവം സംഘടിപ്പിക്കുന്നത്.










0 comments