ad
Deshabhimani

സ്‌ട്രെയ്‌ഞ്ചർ തിങ്‌സ് ഫിനാലെ കാണാൻ തിരക്ക്; നെറ്റ്ഫ്ലിക്സ് പണിമുടക്കിയതായി ഉപഭോക്താക്കൾ

netflix
വെബ് ഡെസ്ക്

Published on Jan 01, 2026, 05:00 PM | 1 min read

കലിഫോർണിയ: പ്രശസ്‌ത വെബ്‌ സീരീസായ സ്‌ട്രെയ്‌ഞ്ചർ തിങ്‌സിന്റെ ഫിനാലെ കാണാൻ നെറ്റ്ഫ്ലിക്സിലേക്ക് പ്രേക്ഷകരുടെ ഒഴുക്ക്. ഇതോടെ ഒടിടി പ്ലാറ്റ്ഫോമിൽ ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.


പുതുവത്സര രാത്രിയിലാണ് അവസാന ഭാ​ഗം റിലീസ് ചെയ്തത്. ഇത് കാണാനായി രാത്രി നെറ്റ്ഫ്ലിക്സിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നാണ് ചില ഉപയോക്താക്കൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.


നവംബർ 26 ന് ഷോയുടെ സീസൺ 5 പ്രീമിയറിലും സ്ട്രീമറിന് സമാനമായ സാങ്കേതിക പ്രശ്നം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസവും ഒരു മിനിറ്റ് നീണ്ടു നിന്ന സാങ്കേതിക തടസമാണ് അനുഭവപ്പെട്ടത്. പിന്നീട് പ്രശ്നം പരിഹരിച്ചു.


2016ലാണ്‌ സീരീസിന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്‌. 2022ൽ നാലാമത്തെ സീസണും പുറത്തിറങ്ങി. യുഎസിലെ ഹോക്കിൻസ്‌ എന്ന പ്രദേശത്ത്‌ നടക്കുന്ന സംഭവങ്ങളാണ്‌ സീരീസിന്റെ കഥ.


മില്ലി ബോബി ബ്രൗൺ, ഫിൻ വോൾഫ്ഹാർഡ്, ജോ കീറി, നോഹ ഷ്നാപ്പ്, കെലാബ് മക്ക്ലാഫിൻ, ഗേറ്റൻ മറ്ററാസൊ, സാഡി സിങ്ക്, വിനോന റൈഡർ, ഡേവിഡ് ഹാർബർ എന്നിവരാണ്‌ സീരീസിലെ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഡഫർ ബ്രദേഴ്‌സാണ്‌ സീരീസിന്റെ സൃഷ്ടാക്കൾ.


മൂന്ന്‌ തവണയായാണ്‌ സീരീസിന്റെ അഞ്ചാം സീസൺ റിലീസ്‌ ചെയ്തത്. ആദ്യ വോളിയം നവംബർ 26നും രണ്ടാം വോളിയം ക്രിസ്‌മസിനും അവസാന എപ്പിസോഡ്‌ പുതുവത്സര രാത്രിയുമാണ് റിലീസ്‌ ചെയ്തത്. നെറ്റ്‌ഫ്ലിക്‌സ്‌ വലിയ മുതൽ മുടക്കിൽ നിൽക്കുന്ന സ്‌ട്രെയ്‌ഞ്ചർ തിങ്‌സിന്റെ അവസാന സീസണിനായി ആരാധകർ ആകാംക്ഷയോടെയാണ്‌ കാത്തിരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home