ad
Deshabhimani

വമ്പൻ കംബാക്ക് എന്ന് കെ പോപ് ആരാധകർ: ബിടിഎസ് അരിരാങ് ഞെട്ടിച്ചോ?

വെബ് ഡെസ്ക്

Published on Mar 20, 2026, 01:08 PM | 2 min read

സോൾ: ആരാധകർക്ക് ആവേശം പകർന്ന് വമ്പൻ തിരിച്ചുവരവ് നൽകി കെ പോപ് ബാൻഡ് ബിടിഎസ്. ബാൻഡിന്റെ ഏറ്റവും പുതിയ ആൽബം അരിരാങ് പുറത്തിറങ്ങി. നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഏഴ് അംഗങ്ങളും ഒന്നിച്ചുള്ള ബിടിഎസിന്റെ ആദ്യത്തെ ഔദ്യോഗിക തിരിച്ചുവരവാണിത്. 82 ദിവസം നീണ്ടുനിൽക്കുന്ന ലോക പര്യടനത്തിന് ഇതിലൂടെ തുടക്കമാകും.


ബാൻഡിന്റെ പത്താമത്തെ ആൽബമാണ് അരിരാങ്. സ്പോട്ടിഫൈയിൽ 5 ദശലക്ഷത്തിലധികം പ്രീ-സേവുകൾ നേടി ഇത് റെക്കോർഡ് ഇട്ടു കഴിഞ്ഞു. കൊറിയൻ നാടോടി ഗാനത്തിന്റെ പേരാണ് ആൽബത്തിന് നൽകിയിരിക്കുന്നത്. പഴയകാലത്തെ 'ഡാർക്ക് & വൈൽഡ്' ആൽബത്തിലെ പോലെ റാപ്പ്-ഹെവി എനർജിയും വിമത സ്വഭാവവും പുതിയ ആൽബത്തിലുണ്ട്. എൽ ഗിഞ്ചോ (El Guincho) ആണ് ഇതിന്റെ നിർമ്മാതാവ്.


പഴയകാലത്തെ 'ഡാർക്ക് & വൈൽഡ്' ആൽബത്തിലെ പോലെ റാപ്പ്-ഹെവി എനർജിയും വിമത സ്വഭാവവും പുതിയ ആൽബത്തിലുണ്ട്. 'ബോഡി ടു ബോഡി', 'സ്വിം' (Swim), 'നോർമൽ' (Normal), 'ഹൂളിഗൻ' എന്നിവയാണ് ശ്രദ്ധേയമായ ട്രാക്കുകൾ. പ്രശസ്തിയുടെ സമ്മർദ്ദങ്ങളെക്കുറിച്ചും ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ചും ആർഎം (RM) എഴുതിയ വരികൾ ആൽബത്തിലുണ്ട്.


18 മാസത്തെ നിർബന്ധിത സൈനിക സേവനത്തിന് ശേഷം ബിടിഎസ് അംഗങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. ശനിയാഴ്ച സോളിൽ നടക്കുന്ന സൗജന്യ സംഗീത പരിപാടിയോടെ അവരുടെ 82 ദിന ലോക പര്യടനത്തിന് തുടക്കമാകും. 2027ൽ ടൂർ അവസാനിക്കുമ്പോഴേക്കും 1 ബില്യൺ ഡോളറിലധികം വരുമാനം ബാൻഡ് നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ടെയ്‌ലർ സ്വിഫ്റ്റിന്റെ റെക്കോർഡുകളെപ്പോലും മറികടന്നേക്കാം.


ബാൻഡ് ഇടവേള എടുത്ത നാല് വർഷത്തിനിടെ അവരുടെ കമ്പനിയായ ഹൈബിന്റെ ലാഭത്തിൽ 37.5% കുറവുണ്ടായിരുന്നു. എന്നാൽ തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മെക്സികോയിൽ കൂടുതൽ ഷോകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ദക്ഷിണ കൊറിയൻ സർക്കാരിന് കത്തയച്ചു.


ബിടിഎസ് റിട്ടേൺസ്; ലൈവ് പെർഫോമൻസ്


നാളെ രാത്രി 8ന് സിയോളിലെ ഗ്വാങാമുനിൽ ബിടിഎസിന്റെ ലൈവ് പെർഫോമൻസ് നടക്കും. പ്രശസ്ത സംവിധായകൻ ഹാമിഷ് ഹാമിൽട്ടൺ ആണ് ഇത് സംവിധാനം ചെയ്യുന്നത്. സോളിലെ പരിപാടി 190-ലധികം രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് (Netflix) വഴി തത്സമയം കാണാൻ സാധിക്കും.


ലൈവ് ഷോയ്ക്ക് ശേഷം ആൽബത്തിന്റെ നിർമ്മാണ വഴികൾ വിവരിക്കുന്ന 'BTS: The Return' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. മാർച്ച് 27 മുതലാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ ലഭ്യമാകുക. ആർഎം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കുക് എന്നീ ഏഴ് അംഗങ്ങളും സൈനിക സേവനത്തിന് ശേഷം ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home