ad
Deshabhimani

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' OR 'ആശ'; തിയറ്ററുകളിൽ വമ്പൻ ക്ലാഷ്

asha pdk
വെബ് ഡെസ്ക്

Published on Sep 13, 2026, 05:30 PM | 2 min read

കൊച്ചി: കേരളത്തിലെ തിയറ്ററുകളിൽ വമ്പൻ ക്ലാഷാണ്. ഒരു സ്ക്രീനിൽ പാർവതി തിരുവോത്ത് തകർത്തഭിനിച്ച പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണെങ്കിൽ മറ്റൊരു സ്ക്രീനിൽ ഉർവശിയുടെ ക്ലാസ് പ്രകടനമുള്ള 'ആശ'യാണ്. ഏത് കാണണമെന്ന് പ്രേഷകർക്ക് തന്നെ കൺഫ്യൂഷൻ. മികച്ച റിപ്പോർട്ടുകളാണ് രണ്ട് ചിത്രത്തിനും ലഭിക്കുന്നത്. 2024ൽ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ പാർവതിയും ഉർവശിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ട് പേരും മത്സരിച്ച് അഭിനയിച്ച ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു.


ഈ വർഷം ഉർവശിയും പാർവതിയും രണ്ട് വ്യത്യസ്ഥ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും പ്രേഷകർക്ക് മുന്നിലെത്തിയിരിക്കുയാണ്. പാർവതി ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ഈ മാസം 11നാണ് ചിത്രം തിയറ്ററിലെത്തിയത്. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദാണ്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പൊലീസ് വേഷമാണിത്. പാർത്ഥിപന്‍, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബാംഗ്ലൂർ, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.


അതേസമയം, ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ഉർവശി. താരത്തിന്‍റെ കരിയറിൽ തന്നെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രത്തെ കിറുകൃത്യമായി തികഞ്ഞ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചിരിക്കുകയാണ് അവ‍ർ. ഒട്ടേറെ അടരുകളിലൂടെ മെനഞ്ഞിരിക്കുന്ന 'ആശ'യിലെ കഥാപാത്രം ഉർവശിയുടെ അഭിനയ ജീവിതത്തിൽ തന്നെ ഒരു പൊൻതൂവലാണ്. കയ്പേറിയ ഭൂതകാലമുണ്ട് ആശയ്ക്ക്. ഭർത്താവിന്‍റെ മരണത്തോടെ ഒറ്റയ്ക്കായി പോയ അവർ പറക്കമുറ്റാത്ത രണ്ടു പെൺമക്കളെ പോറ്റി വളർത്തി വലുതാക്കി. ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും പീഡനങ്ങളും മാനസികാഘാതം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി, അതിജീവിച്ച് അവർ മുന്നോട്ടുവന്നു. പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്ത് ആർജ്ജിച്ചു. പക്ഷേ ഒരു രാത്രിയിൽ നടന്ന ഒരു സംഭവം അവരുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.


നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തിൽ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ്. ഉർവശിക്ക് പുറമെ ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരുടെ അസാധ്യ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home