ad
Deshabhimani

അടി, ഇടി, പൊരിഞ്ഞടി; ടൊവിനോ-ബേസിൽചിത്രം 'അതിരടി': ട്രെയിലർ പുറത്ത്

Athiradi

അതിരടി സിനിമയുടെ ട്രെയിലർ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 13, 2026, 02:03 PM | 1 min read

തിരുവനന്തപുരം : ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയിലർ പുറത്തിറങ്ങി. മാസ് എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രം മെയ് 14 മുതൽ തിയറ്ററുകളിലെത്തും. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായാ യി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്.


ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അന്നന്തു എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ അന്നന്തു എസും ചേർന്നാണ് നിർമ്മാണം. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്‌സാണ്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം സാമുവൽ ഹെൻറി, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ്.


സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്ജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ എന്നിവരും അണിയറയിലുണ്ട്. വിഎഫ്എക്സ് മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ സുക് ദാമോദർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home