ഓണം ബത്ത: പൊലീസുകാരെ വഞ്ചിച്ചു

തിരുവനന്തപുരം: ഓണം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള ബത്ത 500 രൂപയിൽനിന്ന് 1000 ആക്കിയെന്ന പ്രഖ്യാപനത്തിലൂടെ യുഡിഎഫ് സർക്കാർ സേനാംഗങ്ങളെ വഞ്ചിച്ചു. ഓണത്തിന്റെ നാല് പൊതുഅവധി ദിനങ്ങളിലും ജോലി ചെയ്തവർക്കുമാത്രം 1000 രൂപ നൽകാനാണ് ഉത്തരവ്. 59,000 പൊലീസുകാരിൽ ആയിരത്തിൽ താഴെമാത്രം പേർക്കേ ഇത് ലഭിക്കൂ.
ഭൂരിപക്ഷം സ്ഥലത്തും പൊലീസ് ഉദ്യോഗസ്ഥർക്ക് നാല് അവധി ദിനങ്ങളിൽ രണ്ടെണ്ണം വീതം അനുവദിച്ചിട്ടുണ്ട്. ഒരെണ്ണമെങ്കിലും ലഭിക്കാത്തവർ ആയിരത്തിൽ താഴെ മാത്രം. ജീവനക്കാരെ പൂർണമായും കബളിപ്പിക്കുന്ന സർക്കാരിന്റെ കൊടുംചതിയുടെ ഭാഗമാണിതെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു.










0 comments