ad
Deshabhimani

യൂത്ത്‌ കോൺഗ്രസിന്‌ എംഡിഎംഎ വിൽപ്പന; കെഎസ്‌യുവിന്‌ അശ്ലീല വീഡിയോ നിർമാണം

youth congress ksu.jpg
വെബ് ഡെസ്ക്

Published on Sep 04, 2026, 07:47 AM | 1 min read

കൊച്ചി: ​അശ്ലീല വീഡിയോ നിർമിച്ച്‌ പ്രചരിപ്പിച്ച കേസിൽ നേതാവ്‌ അറസ്‌റ്റിലായതോടെ മറനീക്കിയത്‌ കെഎസ്‌യുവിന്റെ ഹീനമുഖം. മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തനായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എംഡിഎംഎ കേസിൽ അടുത്തിടെ അറസ്‌റ്റിലായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സ്വന്തം അധ്യാപകരുടെ ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വീഡിയോ നിർമിച്ചതിനും പ്രചരിപ്പിച്ചതിനും കെഎസ്‌യു നേതാവ്‌ പിടിയിലായത്‌.


തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവായ ശ്രീഹരി കുറേനാളുകളായി അധ്യാപകരുടെയും വിദ്യാർഥികളുടെയും ദൃശ്യങ്ങൾ പകർത്തി അശ്ലീല വീഡിയോയാക്കി പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ്‌ അന്വേഷകസംഘത്തിന്റെ നിഗമനം. കഴിഞ്ഞവർഷം മുതൽ ഇത്തരം പ്രവൃത്തികൾ നടത്തിയിരുന്നതായി കോളേജ്‌ അധികൃതരുടെ പരാതിയിലുണ്ട്‌. അശ്ലീല വീഡിയോ നിർമാണ റാക്കറ്റ്‌ തന്നെ ഇതിന്‌ പിന്നിലുണ്ടാകാമെന്നും സംശയം ഉയർന്നിട്ടുണ്ട്‌. മോർഫ്‌ ചെയ്‌ത്‌ അശ്ലീല ദൃശ്യങ്ങളാക്കി ഇത്തരം സൈറ്റുകളിൽ വിൽക്കുന്ന സംഘങ്ങൾ സംസ്ഥാനത്തുണ്ട്‌. ഇത്തം റാക്കറ്റുകളുമായി കെഎസ്‌യു നേതാക്കൾക്കും കൂട്ടാളികൾക്കും ബന്ധമുണ്ടോയെന്നും സമാഗ്രാന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.


എന്നാൽ പൊലീസിന്റെ നീക്കങ്ങൾ സംശയാസ്‌പദമാണ്‌. സംഭവത്തിൽ ബുധനാഴ്‌ച പൊലീസ്‌ കേസെടുത്തിരുന്നു. വ്യാഴാഴ്‌ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കോളേജിൽ പ്രതിഷേധിച്ചതോടെയാണ്‌ ശ്രീഹരിയെ കസ്‌റ്റഡിയിലെടുക്കാൻ പൊലീസ്‌ തയ്യാറായത്‌. വിവിധ കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള അശ്ലീല വീഡിയോ നിർമാണത്തിന്റെ ശൃംഖലയിലെ കണ്ണിയാണോ ശ്രീഹരിയെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home