ad
Deshabhimani

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്: ലിലി ടാഗറെ തോൽപ്പിച്ച് അമാൻഡ അനിസിമോവ മൂന്നാം റൗണ്ടിൽ

Anisimova

അമാൻഡ അനിസിമോവ| Photo:AP

വെബ് ഡെസ്ക്

Published on Sep 04, 2026, 07:22 AM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ വിജയം നേടി പത്താം സീഡ് താരം അമാൻഡ അനിസിമോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്ട്രിയൻ കൗമാര താരം ലിലി ടാഗറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് അമേരിക്കൻ താരമായ അനിസിമോവ കീഴടക്കിയത്. സ്കോർ: 6-3, 3-6, 6-1.


ആദ്യ സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത അനീസിമോവ 6-3 ന് സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച 18 കാരിയായ ടാഗർ അനീസിമോവയെ ഞെട്ടിച്ചു. സെർവീസ് പിഴവുകളും വരുത്തിയതോടെ അനിസിമോവ രണ്ടാം സെറ്റ് 3-6 ന് കൈവിട്ടു.


എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത അനീസിമോവ 6-1 എന്ന സ്കോറിന് സെറ്റ് പിടിച്ചെടുത്ത് വിജയം ഉറപ്പിച്ചു. മത്സരത്തിൽ അനിസിമോവ 30 വിന്നറുകൾ നേടി. മൂന്നാം റൗണ്ടിൽ 24-ാം സീഡായ അനസ്താസിയ പൊട്ടപ്പോവയാണ് അനിസിമോവയുടെ എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home