ad
Deshabhimani

'ഗാസയിൽ നിന്ന് പലസ്തീനികളെ പൂർണമായി പുറത്താക്കും'; ഭീഷണിയുമായി ഇസ്രയേൽ

Gaza.jpg
വെബ് ഡെസ്ക്

Published on Sep 04, 2026, 07:46 AM | 1 min read

ടെല്‍ അവീവ്: ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കുമെന്നുള്ള ഭീഷണിയുമായി ഇസ്രയേൽ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പലസ്തീൻ ജനതയെ, വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിനുള്ള വംശഹത്യ പദ്ധതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ.


"സ്വമേധയാ ഉള്ള കുടിയേറ്റത്തിനായുള്ള ദേശീയ കർമപദ്ധതി" എന്ന പേരിൽ തയാറാക്കിയ 20 പേജുള്ള രേഖയിലാണ് ഈ നിർദേശങ്ങളുള്ളത്. ഗാസയിൽ നിന്ന് ഇസ്രായേൽ സേന പിൻവാങ്ങില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബെൻ-ഗ്വിറിന്റെ ഈ വിവാദ നീക്കം.


ആദ്യ വർഷത്തിൽ 2,50,000 പലസ്തീനികളെയും തുടർന്നുള്ള ആറ് വർഷത്തിനുള്ളിൽ ഗാസയിലെ ബാക്കിയുള്ള 20 ലക്ഷത്തോളം ജനങ്ങളെയും പൂർണമായി പുറത്താക്കാനാണ് ബെൻ-ഗ്വിറിന്റെ പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത 7 വർഷത്തിനുള്ളിൽ ഗാസയിലെ മുഴുവൻ പലസ്തീൻ ജനവിഭാഗത്തെയും നാടുകടത്തുക എന്നതാണ് ബെൻ-ഗ്വിറിന്റെ ലക്ഷ്യം.


പലസ്തീനികളെ സ്വീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാണെന്നും ഈ പദ്ധതി പ്രായോഗികമാണെന്നും ബെൻ-ഗ്വിർ അവകാശപ്പെട്ടു. അതേസമയം അടുത്ത സർക്കാർ രൂപീകരണ വേളയിൽ കുടിയേറ്റത്തിനായി പ്രത്യേക മന്ത്രാലയം വേണമെന്ന് ബെൻ-ഗ്വിറിന്റെ ഒത്സ്മ യെഹൂദി പാർട്ടി ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home