കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റ്

തിരുവനന്തപുരം: കേരള സർവകലാശാല സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷന്റെ പേരിൽ വ്യാജ വെബ്സൈറ്റ്. വിവിധ കോഴ്‌സുകളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് വ്യാജ വിജ്ഞാപനങ്ങൾ ഇറക്കി പണം തട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ സർവകലാശാല നിർദേശിച്ചു.
വ്യാജ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുകയോ അക്കാദമിക്, ആധാർ, ബാങ്കിങ് വിവരങ്ങൾ, രേഖകൾ എന്നിവ നൽകുയോ പണമടയ്ക്കുകയോ ചെയ്യരുത്. പ്രവേശനസംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം. ഇതിനകം വിവരങ്ങൾ നൽകുകയോ പണമടയ്ക്കുകയോ ചെയ്തവർ ഉടൻ സർവകലാശാലയെയും പൊലീസിനെയും വിവരമറിയിക്കണം. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് സർവകലാശാല അറിയിച്ചു.










0 comments