ഡെലൂലു ഇനി മുതൽ സ്വാതി ആർ കൃഷ്ണ; 'അതിരടി'യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ഡെലൂലുവായി പ്രേക്ഷക ഹൃദയം കീഴടക്കിയ റിയ ഷിബു ഇനി മുതൽ സ്വാതി ആർ കൃഷ്ണയായി സ്ക്രീനിലെത്തും. മൾട്ടി സ്റ്റാർ ചിത്രം അതിരടിയിലെ റിയയുടെ ക്യാരക്ടർ പോസ്റ്റർ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'അതിരടി'.
നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14നാണ് ആഗോള തലത്തിൽ തീയേറ്ററുകളിലേക്കെത്തുക.
നിവിൻ പോളി ചിത്രം സർവ്വം മായയിലെ റിയയുടെ പ്രകടനവും ഡെലൂലു എന്ന കഥാപാത്രവും ഏറെ കയ്യടി നേടിയിരുന്നു. 'സ്വാതി ആർ കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് അതിരടിയിൽ നടി അവതരിപ്പിക്കുന്നത്. 'അതിരടിയുടെ ഹൃദയം' എന്ന കുറിപ്പോടെയാണ് റിയയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ബേസിലിന്റെയും ടൊവിനോയുടെയും വിനീതിന്റെയും ക്യാരക്ടര്‍ പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിലും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് സിനിമയുടെ നിർമാണം. ബേസിലിന്‍റെ ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.










0 comments