ad
Deshabhimani

'അതിമനോഹരം' ആക്ഷൻ സിനിമയല്ല; 'തുടരും' ആയി താരതമ്യം ചെയ്യരുത്: തരുൺ മൂർത്തി

Athimanoharam

അതിമനോഹരം സിനിമയുടെ പോസ്റ്റർ (ഇടത്) മോഹൻലാൽ തരുൺ മൂർത്തി (വലത്)

വെബ് ഡെസ്ക്

Published on May 24, 2026, 05:31 PM | 2 min read

തിരുവനന്തപുരം : 'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, സിനിമയിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ചുള്ള ഒരു ആരാധകന്റെ കമന്റിന് സംവിധായകൻ തരുൺ മൂർത്തി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.


തുടരും സിനിമയേക്കാൾ കൂടുതൽ ആക്ഷൻ രംഗങ്ങൾ അതിമനോഹര ത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും, അങ്ങനെയില്ലെങ്കിൽ ആ പ്രതീക്ഷ മാറ്റാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നുമായിരുന്നു ആരാധകന്റെ കമന്റ്. എന്നാൽ, ഇത് ഒരു ആക്ഷൻ സിനിമയല്ലെന്ന് തരുൺ മൂർത്തി വ്യക്തമാക്കി. ഇതൊരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങൾ ഒഴിവാക്കുക, എന്നായിരുന്നു തരുണിന്റെ മറുപടി. സിനിമയുടെ ജോ ണറിനെക്കുറിച്ചുള്ള ചോദ്യത്തിന് 'പൊലീസ് പ്രൊസീജ്യർ-ഫാമിലി ഡ്രാമ' എന്നാണ് തരുൺ വിശേഷിപ്പിച്ചത്. ടി എസ് ലവ്‌ലജൻ എന്നാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


ചിത്രത്തിനായി മോഹൻലാൽ താടി വടിച്ച ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിൽ രതീഷ് രവിയുടെ തിരക്കഥയിൽ 'L365' എന്ന പേരിൽ പൊലീസ് യൂണിഫോമിന്റെ ചിത്രമുള്ള പോസ്റ്ററുമായി ഒരു പ്രോജക്റ്റ് അനൗൺസ് ചെയ്തിരുന്നു. പിന്നീട് ഇതേ ചിത്രം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ 'L366' ആയി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. രതീഷ് രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


തുടരും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ഈ ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ജേക്‌സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിങും നിർവഹിക്കുന്നു. ഗോകുൽ ദാസ് ആർട്ട് ഡയറക്ടറും, വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനറുമാണ്. മഷർ ഹംസയാണ് കോസ്റ്റ്യൂം ഡിസൈൻ. 'ദൃശ്യം 3' യ്ക്ക് ശേഷം മോഹൻലാൽ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ഈ ചിത്രത്തിന്റേത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home