ad
Deshabhimani

‘കൊടുമുടി കയറെടാ’; ജയറാം - കാളിദാസ് ജയറാം ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

kalidas jayaram
വെബ് ഡെസ്ക്

Published on Jan 25, 2026, 11:39 AM | 1 min read

കൊച്ചി: ജയറാം – കാളിദാസ് ചിത്രം ആശകൾ ആയിരത്തിന്റെ ആദ്യ ഗാനം റിലീസായി. സനൽ ദേവാണ് “കൊടുമുടി കയറെടാ”എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷറഫു, ഫെജോ ഗാനരചനയും ഫെജോ, വിപിൻ കെ ശശിധരൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്ന് ആലാപനവും നിർവഹിച്ചിരിക്കുന്നു. ആശകൾ ആയിരം ഫെബ്രുവരി ആറിന് തീയേറ്ററുകളിലേക്കെത്തും.





ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. വടക്കൻ സെൽഫിയിലൂടെ പരിചിതനായ ജി പ്രജിത് ആണ് സംവിധാനം. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്.


ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേഷ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർ അഭിനയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home