ജയറാം ചിത്രം 'ആശകൾ ആയിരം' ഒടിടിയിലേക്ക്; എവിടെ കാണാം?

കൊച്ചി : തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ജയറാം ചിത്രം 'ആശകൾ ആയിരം' ഒടിടി റിലീസിനെത്തുന്നു. ഏപ്രിൽ 17 മുതൽ സീ5 ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അബ്രഹാം ഓസ്ലർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയറാം നായകനായെത്തിയ ഈ സിനിമയിൽ മകൻ കാളിദാസ് ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന് ശേഷം 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.
ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങൾ ഒരുക്കിയ ജി പ്രജിത്താണ് സിനിമയുടെ സംവിധായകൻ. 2018 എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ്, അരവിന്ദ് രാജേന്ദ്രനുമാണ് തിരക്കഥയൊരുക്കിയത്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും ജൂഡ് ആന്റണി തന്നെയാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് നിർമാണം. ആശ ശരത്ത്, ഇഷാനി കൃഷ്ണകുമാർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. കോമഡി ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രം ഫെബ്രുവരി 6 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.










0 comments