Deshabhimani

രാമായണത്തിലെ പുതിയ ​ഗാനം; എ ആർ റഹ്മാനെതിരെ സൈബർ ആക്രമണം

a r rahman cyber attack
വെബ് ഡെസ്ക്

Published on Oct 27, 2026, 03:25 PM | 1 min read

ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിലെ പുതിയ ഗാനമായ ‘മംഗൾ രംഗ്’ പുറത്തിറങ്ങിയതിനുപിന്നാലെ സം​ഗീത സംവിധായകൻ എ ആർ റഹ്മാനു നേരെ സൈബർ ആക്രമണം. ഗാനത്തിൽ ഖവാലി, സൂഫി സം​ഗീതത്തിന്റെ സ്വാധീനമുണ്ടെന്ന് ആരോപിച്ചാണ് ഒരു വിഭാ​ഗം റഹ്മാനെതിരെ രം​ഗത്തെത്തിയത്. തീവ്ര ഹിന്ദു സൈബർ ​ഹാൻ‍ഡിലുകളിൽ നിന്നാണ് ആക്രമണം. ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് റഹ്മാനെ തിരഞ്ഞെടുത്തതിനെതിരെയും ഹിന്ദുത്വ ഹാൻഡിലുകൾ രംഗത്തെത്തി.


പുരാണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഖവാലി സം​ഗീതം ഉപയോ​ഗിച്ചത് ശരിയായില്ലെന്നാണ് ആരോപണം. അർജിത് സിങ്ങും ശ്രേയ ഘോഷാലുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കുമാർ വിശ്വാസാണ് വരികൾ. രാമന്റെയും സീതയുടെയും വിവാഹവും സീത അയോധ്യയിലെത്തുന്നതുമാണ് ഗാനരംഗത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്.


ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ റഹ്മാന്റെ മുൻകാല ഗാനങ്ങളുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും വിമർശനമുയരുന്നു. 2000ൽ പുറത്തിറങ്ങിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലെ ‘എന്ന സൊല്ല പോകിറായ്’ എന്ന ഗാനവുമായും 2011ലെ ‘റോക്ക്സ്റ്റാർ’ ചിത്രത്തിലെ ‘കുൻ ഫയാ കുൻ’ എന്ന ഗാനവുമായും ‘മംഗൾ രംഗി’നെ താരതമ്യം ചെയ്താണ് ആക്രമണം തുടരുന്നത്. എന്നാൽ റഹ്മാനെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home