ടൊറന്റോ ചലച്ചിത്രമേളയിൽ ഇന്ത്യൻ തിളക്കം; ‘അമ്മ അറിയാൻ’ ഉൾപ്പെടെ ആറ് ചിത്രങ്ങൾ

അമ്മ അറിയാൻ സിനിമയുടെ പോസ്റ്റർ (ഇടത്) ഡൊറോത്തി സിനിമയുടെ പോസ്റ്റർ (വലത്)| Photo: Socialmedia
ടൊറന്റോ : 2026ലെ ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ആറ് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാള സിനിമയ്ക്കും ശ്രദ്ധേയ സാന്നിധ്യം. 1986 ൽ പുറത്തിറങ്ങിയ ജോൺ എബ്രഹാം സംവിധാനം ചെയ്ത് ജോയ് മാത്യു നായകനായ ‘അമ്മ അറിയാൻ’ എന്ന മലയാള ചിത്രത്തിന്റെ പുതുക്കിയ 4കെ പതിപ്പ് ക്ലാസിക്സ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇതുവരെ പ്രഖ്യാപിച്ച പട്ടികയിൽ മലയാളത്തിൽനിന്നുള്ള ഏക ചിത്രമാണിത്.
കീർത്തി സുരേഷ് നായികയാകുന്ന കാർത്തിക് സുബ്ബരാജിന്റെ തമിഴ് ചിത്രം ‘ഡൊറോത്തി’ സെന്റർപീസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. കാർത്തിക്കിന്റെ പത്താമത്തെ സംവിധാന സംരംഭമായ ചിത്രത്തിന് ഇളയരാജയാണ് സംഗീതമൊരുക്കുന്നത്. സെപ്റ്റംബർ 25നാണ് തീയേറ്റർ റിലീസ്.
റിച്ചി മേത്തയുടെ ഹിന്ദി ചിത്രം ‘ഫൂലൻ’ സ്പെഷ്യൽ പ്രസന്റേഷൻസ് വിഭാഗത്തിലും തേജ റിയോയുടെ കൊന്യാക് ഭാഷാ ചിത്രം ‘അങ്’ പ്ലാറ്റ്‌ഫോം മത്സരവിഭാഗത്തിലും പ്രദർശിപ്പിക്കും. രാഹുൽ റോയിയുടെ ‘അമൻ’ ഹ്രസ്വചിത്ര വിഭാഗത്തിലും ഇടംനേടി. സെപ്റ്റംബർ 10 മുതൽ 20 വരെയാണ് ചലച്ചിത്രമേള.










0 comments