Deshabhimani

'ചിന്താമൂകമലരമ്പാപോരുക...'; 'ബാച്ച്‌ലർ പാർട്ടി Deux'ലെ പുതിയ ഗാനം പുറത്ത്

D lex Movie

ബാച്ച്‌ലർ പാർട്ടി Deux സിനിമയുടെ പോസ്റ്ററുകൾ | Photo: Socialmedia

വെബ് ഡെസ്ക്

Published on Nov 13, 2026, 07:30 PM | 1 min read

കൊച്ചി : അമൽ നീരദ് സംവിധാനം നിർവഹിക്കുന്ന 'ബാച്ച്‌ലർ പാർട്ടി Deux'ലെ പുതിയ ഗാനം പുറത്തിറങ്ങി. 'ചിന്താമൂകമലരമ്പാപോരുക...' ഗാനത്തിൽ പാരീസ് ലക്ഷ്മിയുടെ നൃത്തച്ചുവടുകളാണ് പ്രധാന ആകർഷണം. റഫീഖ് അഹമ്മദ് വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നേഹ നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 19നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.


ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ 'വാഴ്‍വേ മായം', 'ശിശിരമോ' എന്നീ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. പ്രധാന താരങ്ങളെ അണിനിരത്തിയുള്ള ട്രെയിലറും പോസ്റ്ററുകളും ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.


നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരീസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.


2012ൽ പുറത്തിറങ്ങി ശ്രദ്ധ നേടിയ 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് എത്തുന്നത്. ആദ്യ ചിത്രത്തിന്റെ കൾട്ട് സ്വഭാവവും പുതിയ തലമുറയിലെ താരനിരയും ചേർന്നുള്ള രണ്ടാം ഭാഗം എന്ന നിലയിൽ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്. ജെൻ സി പശ്ചാത്തലത്തിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു.


ഫ്രഞ്ച് ഭാഷയിലെ 'D'EUX' എന്ന പേരിന് രണ്ട്, അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നിങ്ങനെയാണ് അർത്ഥം. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.


അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഉണ്ണി ആറാണ് സംഭാഷണം. തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ആതിര ദിൽജിത്താണ് പിആർഒ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home