ad
Deshabhimani

ലോകയ് ക്കൊപ്പം 'വാഴ 2' തുടരും; കേരളത്തിൽ നിന്ന് നേടിയത് 100 കോടി

ലോകയ് ക്കൊപ്പം 'വാഴ 2'  തുടരും; കേരളത്തിൽ നിന്ന് നേടിയത് 100 കോടി

ലോക, വാഴ 2, തുടരും സിനിമ പോസ്റ്ററുകൾ

വെബ് ഡെസ്ക്

Published on Apr 17, 2026, 03:01 PM | 1 min read

കൊച്ചി : സോഷ്യൽ മീഡിയ ക്രിയേറ്റേഴ്സിനെ അണിനിരത്തി തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച 'വാഴ 2' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ചിത്രം എന്ന റെക്കോഡാണ് ചിത്രം സ്വന്തമാക്കിയത്. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമെന്ന ബഹുമതിയും വാഴ 2 സ്വന്തമായി.


തുടരും, ലോക എന്നീ സിനിമകൾക്ക് ശേഷം കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി ക്ലബിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 175 കോടി രൂപയ്ക്ക് മുകളിൽ ചിത്രം നേടി. വൈകാതെ സിനിമ 200 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി ആഗോള കളക്ഷൻ പിന്നിട്ടു.


സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, വിനായക്, അജിൻ ജോയ്, ദേവരാജ്, എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഹ്യൂമറിനൊപ്പം വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഇവർക്കൊപ്പം ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.


വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സവിൻ എസ് എ ആണ്. നിർണമാണം വിപിന്‍ ദാസ്, ഹാരിസ് ദേശം, പിബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവരാണ്. അങ്കിത് മേനോൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രത്യേകിച്ച് 'തൂക്കി', 'കൂടെപ്പിറന്നവരല്ലേ' എന്നീ ട്രാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.


ആദ്യ ദിനം തന്നെ 10.5 കോടി രൂപ ആഗോളതലത്തിൽ സ്വന്തമാക്കിയ ചിത്രം, ആദ്യ ഞായറാഴ്ച പിന്നിട്ടപ്പോൾ തന്നെ 'വാഴ'യുടെ ഒന്നാം ഭാഗം നേടിയ ലൈഫ് ടൈം കളക്ഷൻ (41.75 കോടി) മറികടന്നിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home