അഭിനയ പ്രതിഭകൾ നേർക്കുനേർ, ഉർവശി-ജോജു ചിത്രം 'ആശ' നാളെ തീയേറ്ററുകളിൽ

ആശ സിനിമയുടെ പോസ്റ്ററുകൾ| Photo: Social Media
കൊച്ചി : ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’ നാളെ തീയേറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആകസ്മികമായി സംഭവിക്കുന്ന ഒരു അപകടവും തുടർന്ന് അരങ്ങേറുന്ന ദുരൂഹ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സങ്കീർണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ഉർവശിയും ജോജുവും എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഷാൻ മുഹമ്മദ് എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു.
അജയൻ അടാട്ടാണ് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ടും നിർവഹിക്കുന്നത്. വിവേക് കളത്തിൽ പ്രൊഡക്ഷൻ ഡിസൈനും ഷമീർ ഷാം മേക്കപ്പും സുജിത്ത് സി.എസ് കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. ദിനേഷ് സുബ്ബരായനാണ് സ്റ്റണ്ട്.









0 comments