എഐക്കും ഡാറ്റാ സെന്ററിനും അടങ്ങാത്ത ദാഹം

കാടാച്ചിറ ഹയർ സെക്കൻഡറിയിലെ വി എസ് സായകയും സാൻട്രിയ അലോണ റോഷിയും എഐ ഡാറ്റാ സെന്റേഴ്സ് ആൻഡ് വാട്ടർ വേസ്റ്റ് പ്രോജക്ടുമായി
തളിപ്പറമ്പ്
നിങ്ങൾ ചാറ്റ് ജിപിടിയിൽ ഒരു ചോദ്യം ചോദിക്കുമ്പോൾ, ഗൂഗിളിൽ ജെമിനിയോട് ഒരു ചിത്രം ഉണ്ടാക്കാൻ പറയുമ്പോൾ, അതിന് പിന്നിൽ ആയിരക്കണക്കിന് സെർവറുകൾ പുകയുകയാണ്. ആ പുക തണുപ്പിക്കാൻ വേണ്ടത് കുടിവെള്ളവും. ഇവറ്റകളുടെ ദാഹം അനുദിനം കൂടുമ്പോൾ സൃഷ്ടിക്കാവുന്ന ശുദ്ധജല ക്ഷാമത്തിലേക്ക് വിരൽ ചൂണ്ടുകയാണ് കാടാച്ചിറ ഹയർ സെക്കൻഡറിയിലെ വി എസ് സായകയും സാൻട്രിയ അലോണ റോഷിയും. എഐ ഡാറ്റാ സെന്റേഴ്സ് ആൻഡ് വാട്ടർ വേസ്റ്റ് എന്ന പ്രൊജക്ടിലൂടെ വിദ്യാർഥികൾ ഞെട്ടിക്കുന്ന പുതിയ കണക്കുകളാണ് പങ്കുവയ്‌ക്കുന്നത്. എത്ര വെള്ളം കുടിക്കുന്നുണ്ടെന്ന ചോദ്യങ്ങൾക്ക് ലോകത്തെ ഏറ്റവും വലിയ നാല് കമ്പനികളുടെ കണക്കുകളും നിരത്തിയാണ് ഉത്തരം ഗൂഗിൾ 2025-ൽ മാത്രം 10.9 ബില്യൺ ഗാലൺ വെള്ളം - ഏകദേശം 41 ബില്യൺ ലിറ്റർ. 2021-നെ അപേക്ഷിച്ച് 2.4 ഇരട്ടി വർധന. ഒരു വർഷത്തിനിടെ 34 ശതമാനത്തിന്റെ വർധന. -മൈക്രോസോഫ്റ്റ്: 2.16 ബില്യൺ ഗാലൺ. ആമസോൺ (എഡബ്ല്യുഎസ്) 2.5 ബില്യൺ ഗാലൺ വെള്ളം പുറത്തുനിന്ന് എടുത്തതെന്നാണ് കണക്ക്.









0 comments