Deshabhimani

ജില്ലാ സ്കൂൾ 
ശാസ്ത്രോത്സവത്തിന്‌ 
തുടക്കം

മികച്ച നാടകമായി തെരഞ്ഞെടുത്ത മന്പറം ഹയർസെക്കൻഡറിയിലെ ‘വടംവലി’ 
നാടകത്തിൽനിന്ന്‌

മികച്ച നാടകമായി തെരഞ്ഞെടുത്ത മന്പറം ഹയർസെക്കൻഡറിയിലെ ‘വടംവലി’ 
നാടകത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Nov 01, 2026, 02:00 AM | 2 min read

തളിപ്പറന്പ്‌

വിദ്യാർഥികളുടെ പരീക്ഷണങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും സർഗാത്മകതയുടെ പുതിയ വാതിലുകൾ തുറക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്‌ തളിപ്പറന്പിൽ തുടക്കം. ശാസ്‌ത്ര നാടക മത്സരത്തോടെയാണ്‌ മത്സരങ്ങൾക്ക്‌ തുടക്കമായത്‌. മൂത്തേടത്ത്‌ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര നാടകം നഗരസഭാ ചെയർപേഴ്സൺ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ ദേവിക അധ്യക്ഷയായി. കണ്ണൂർ നോർത്ത്‌ ബിപിസി കെ പി സുനിൽകുമാർ, ടി പി ഷഫീഖ്‌, ഇ കെ രമേശൻ, എച്ച്‌ എം സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. ജി പ്രമോദ്കുമാർ സ്വാഗതവും പി കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവം തിങ്കൾ രാവിലെ 10.30ന്‌ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ടി കെ ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ മുഖ്യാതിഥിയാവും. ശാസ്‌ത്രമേള മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹ്യശാസ്ത്ര മേള,- ഐടി മേള ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലും, പ്രവൃത്തി പരിചയമേള സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ​

വലിച്ചങ്ങുനേടി ‘വടംവലി’

തളിപ്പറന്പ്‌

ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിലെ ശാസ്ത്ര നാടകമത്സരത്തിൽ മമ്പറം ഹയർസെക്കൻഡറി സ്കൂളിന് ഒന്നാംസ്ഥാനം. ഹൈസ്‌കൂൾ വിഭാഗം മത്സരത്തിൽ ശാസ്ത്രവും പരിസ്ഥിതി ബോധവും കോർത്തിണക്കി അവതരിപ്പിച്ച "വടംവലി' നാടകം കാണികളുടെ പ്രശംസപിടിച്ചുപറ്റി. കുട്ടികളുടെ അഭിനയ മികവിനൊപ്പം ശാസ്ത്ര പരിസ്ഥിതി രംഗത്തുള്ള പുതിയതലമുറയുടെ അവബോധവുമാണ് നാടകത്തെ ശ്രദ്ധേയമാക്കിയത്. പ്രകൃതിയുടെ ഭാഗമായ കടലിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന്‌ തുറന്നുകാട്ടുകയാണ്‌ നാടകത്തിലൂടെ കുട്ടികൾ. ലോകപ്രശസ്ത സമുദ്ര സംരക്ഷണ പ്രവർത്തകനും തിങ്ക് ഓഷ്യൻ സൊസൈറ്റി പ്രസിഡന്റുമായ അജയ് സാവന്തിന്റെ ആശയങ്ങളാണ് നാടകത്തിന്റെ പ്രമേയം. 24-ാം വയസിൽ സമുദ്ര സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ അജയ് സാവന്ത് ആറ് രാജ്യങ്ങളിലായി സമുദ്ര പുനഃസ്ഥാപനം, സമുദ്ര സാക്ഷരത തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്. ജലത്തെ കേന്ദ്ര പ്രമേയമാക്കി ഒരുക്കിയ നാടകം പ്രകൃതിചൂഷണത്തിന്റെയും സമുദ്ര മലിനീകരണത്തിന്റെയും ഗൗരവം പ്രേക്ഷകരിലേക്ക് പകർന്നുനൽകി. പ്രൊഫ. അബ്ദുള്ളക്കുട്ടി രചിച്ച നാടകം രാജേഷ് കീഴത്തൂരാണ് സംവിധാനം ചെയ്തത്. ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ അൽഫയ്‌ക്കാണ്‌ രണ്ടാംസ്ഥാനം. നടനായി മമ്പറം എച്ച്എസ്എസിലെ നിയോൺ കെ ദിനേശിനെയും നടിയായി ഇരിക്കൂർ ജിഎച്ച്എസ്എസിലെ കെ ആരാധ്യയെയും തെരഞ്ഞെടുത്തു. മത്സരത്തിൽ 15 ഉപജില്ലകളിൽനിന്നുള്ളവരാണ്‌ പങ്കെടുക്കേണ്ടതെങ്കിലും രണ്ട് ടീം മാത്രമാണെത്തിയത്‌. സ്കൂളുകളുടെ പങ്കാളിത്തക്കുറവും കാണികളില്ലാത്തതും മത്സരത്തിന്റെ നിറംകെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home