Deshabhimani

ഇന്ന് കോടിയേരി ദിനം കല്ലിൽ കൊത്തിയ പുഞ്ചിരി

കോടിയേരി ബാലകൃഷ്‌ണന്റെ ഗ്രാനെെറ്റ് ചിത്രത്തിനരികെ മകൻ 
ബിനീഷ്‌ കോടിയേരിയും ശിൽപി മോഹനൻ പോളയും
വെബ് ഡെസ്ക്

Published on Oct 01, 2026, 12:16 AM | 1 min read

തളിപ്പറന്പ്‌ സ‍ൗമ്യമായ ചിരിപടർത്തി മലയാളികളുടെ മനസിൽ അവിസ്‌മരണീയ ഇടംനേടിയ ജനകീയ നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ പൂർണരൂപം ഗ്രാനൈറ്റിൽ കൊത്തിയെടുത്ത്‌ തലോറയിലെ മോഹനൻ പോള. സിപിഐ എമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ നാലാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി കൊത്തിയെടുത്തതാണ്‌ ജീവൻ തുടിക്കുന്ന ഗ്രാനൈറ്റ് ചിത്രം. രണ്ടാഴ്‌ചകൊണ്ടാണ്‌ ആറടി ഉയരത്തിലുള്ള ശിൽപം ഒരുക്കിയത്‌. കറുത്ത ഗ്രാനൈറ്റ് സ്ലാബിന്റെ മിനുസമാർന്ന പ്രതലത്തിൽ വെള്ളപ്പൊട്ടുകൾപോലെ കൊത്തു പണിയെടുത്താണ്‌ പ്രിയനേതാവിന്റെ പ്രസന്നമായ ചിരിയും ശൈലിയും ജീവസുറ്റതാക്കിയത്‌. മുണ്ടും ഷർട്ടും ധരിച്ച്, ചിരിച്ചുനിൽക്കുന്ന കോടിയേരിയുടെ രൂപം ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കും. ചെത്തുതൊഴിലാളിയായിരുന്ന മോഹനൻ പരിക്ക്‌ പറ്റിയതിനെ തുടർന്ന്‌ തൊഴിൽ ഉപേക്ഷിച്ചിരുന്നു. നെല്ലിപ്പറന്പിൽ റൈസ്‌ മില്ലുടമയായ മോഹനൻ ഒഴിവ്‌ സമയത്താണ്‌ ശിൽപം ഒരുക്കിയത്‌. പരിശീലനമോ അക്കാദമിക്‌ യോഗ്യതയോ ഇല്ലാതെ സ്വയംപരിശീലനം നടത്തിയാണ്‌ ശിൽപം ഒരുക്കിയത്‌. ബുധനാഴ്‌ച ബിനീഷ്‌ കോടിയേരി അച്ഛന്റെ മാർബിൾ ശിൽപം സന്ദർശിക്കാനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home