Deshabhimani

പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനം

കർഷകസംഘം ശേഖരിച്ച ഒപ്പുകൾ നാളെ കലക്ടർക്ക് കൈമാറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

കണ്ണൂർ

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രവനമന്ത്രാലയം പുറത്തിറക്കിയ പുതിയ പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളെ ഒഴിവാക്കാനാവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ജനങ്ങളിൽനിന്ന്‌ ശേഖരിച്ച ഒപ്പുകൾ ചൊവ്വാഴ്ച രാവിലെ 10ന്‌ കലക്ടർക്ക് സമർപ്പിക്കും. മാധവ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം മലയോരത്തെ ജനങ്ങളെയും കർഷകരെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്‌. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കിയുള്ള നിർദേശങ്ങൾ തള്ളിയ പുതിയ ഉത്തരവിലൂടെ ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിലെ കർഷകർ കുടിയൊഴിപ്പിക്കൽ ഭീതിയിലാക്കും. വിജ്ഞാപനത്തിൽ പരാതികളും ആക്ഷേപങ്ങളും നൽകാൻ 27വരെ സമയമുണ്ട്‌. ഈ സാഹചര്യത്തിൽ, കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഈ വില്ലേജുകളെ പൂർണമായി ഒഴിവാക്കാൻ സംസ്ഥാന സർക്കാരാണ്‌ ഇടപെടേണ്ടത്‌. എന്നാൽ, കർഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കാനുള്ള നടപടിയെടുക്കാൻ സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. വിഷയത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കർഷകസംഘം വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളിൽനിന്ന് ശേഖരിച്ച ആയിരക്കണക്കിന് ഒപ്പുകളാണ് കലക്ടർക്ക് കൈമാറുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home