Deshabhimani

ആരോഗ്യമന്ത്രിയുടെ വാക്ക് പാഴായി

സ്വീപ്പർ തസ്തികയിലെ ജീവനക്കാരെ പുറത്താക്കൽ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

പരിയാരം

വർഷങ്ങളായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ആരോഗ്യ മന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. ആരോഗ്യമന്ത്രിയായ ശേഷം കെ മുരളീധരൻ ആഗസ്ത് 30ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ അവലോകന യോഗത്തിൽ സ്വീപ്പർ തസ്തികയിലുള്ളവരെ ജോലിയിൽനിന്ന് ഒഴിവാക്കുകയില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ, അതിന് ശേഷവും പിരിച്ചുവിടൽ നിർബാധം തുടരുകയാണ്. ഇവർക്ക് പകരമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കത്തുമായി വരുന്നവരെ നിയമിക്കുകയാണ്‌. കോവിഡ് കാലം മുതൽ ജോലി ചെയ്തുവരുന്നവരടക്കമുള്ളവരേയാണ് പിരിച്ചുവിടുന്നത്‌. രാഷ്ട്രീയ പ്രേരിതമായി, മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥാനംമാറ്റിയതിനാൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ താറുമാറാകുകയാണ്. ഒപിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തതിനെത്തുടർന്ന്‌ വനിതാഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിൽ, കാരണക്കാരായ എൻജിഒ അസോസിയേഷൻ നേതാക്കൾക്കെതിരെയും സൂപ്രണ്ടും പ്രിൻസിപ്പലും ഇതുവരെ നടപടിയെടുത്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home