ad
Deshabhimani

എഐ സാങ്കേതിക വിദ്യയും മാറുന്ന കേരളവും: ഡിവൈഎഫ്ഐ കണ്ണൂർ പ്രൊഫഷണൽ കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു

dyfi
വെബ് ഡെസ്ക്

Published on May 05, 2025, 12:54 PM | 1 min read

കണ്ണൂർ : ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റി സംഘടിപ്പിച്ച "എഐ സാങ്കേതിക വിദ്യയും മാറുന്ന കേരളവും" എന്ന വിഷയത്തിൽ നടന്ന വെബിനാർ നടത്തി. ശനിയാഴ്ച വൈകിട്ട് 7:30 മുതൽ നടന്ന വെബിനാർ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സരിൻ ശശി ഉദ്ഘാടനം ചെയ്തു. എഐ രംഗത്തെ പ്രമുഖ വിദഗ്ധരായ ഷക്കീൽ അഹമ്മദ്, ജസ്മ എന്നിവർ സംവാദം നയിച്ചു.


വെബിനാറിൽ, നിർമിത ബുദ്ധിയുടെ സാധ്യതകൾ, സാമൂഹ്യ-സാമ്പത്തിക പരിണാമങ്ങൾ, തൊഴിൽമേഖലയിലെ വെല്ലുവിളികൾ, സർക്കാർ നയങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ആവരണം ചെയ്തു. കേരളം എഐ സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ എങ്ങനെ സമതുലിതമായ വികസനം നേടാം എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. വെബിനാറിൽ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രൊഫഷണൽ കമ്മിറ്റി കൺവീനർ ശ്രീനാഥ് വി പി സ്വാഗതവും ജോയിൻ കൺവീനർ ഡോക്ടർ ജിതൊയ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home