Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌: 
ഉപജില്ലാതലം 10ന്‌

കണ്ണൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15ാം സീസൺ ഉപജില്ലാതല മത്സരം ശനിയാഴ്‌ച നടക്കും.
വെബ് ഡെസ്ക്

Published on Oct 08, 2026, 11:31 AM | 2 min read

കണ്ണൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15ാം സീസൺ ഉപജില്ലാതല മത്സരം ശനിയാഴ്‌ച നടക്കും. പയ്യന്നൂർ ഉപജില്ലാ മത്സരം മാത്തിൽ ജിഎച്ച്എസ്‌എസിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ. പി ജയപ്രകാശും മാടായി ഉപജില്ലാതല മത്സരം മാടായി ജിബിഎച്ച്എസ്എസിൽ കേരള ബാങ്ക് വൈസ് ചെയർമാൻ ടി വി രാജേഷും ഉദ്‌ഘാടനം ചെയ്യും. തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല മത്സരം ടാഗോർ വിദ്യാനികേതനിൽ ഡോ. രമേശൻ കടൂർ, തളിപ്പറമ്പ് സൗത്ത് ഉപജില്ലാമത്സരം മയ്യിൽ ഐഎംഎൻഎസ് ജിഎച്ച്എസ്എസിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി സി വിനോദ്കുമാറും ഉദ്‌ഘാടനം ചെയ്യും. പാപ്പിനിശേരി ഉപജില്ലാതല മത്സരം അരോളി എച്ച്‌എസ്‌എസിൽ കെ വി സുമേഷ് എംഎൽഎ, കണ്ണൂർ നോർത്ത് ഉപജില്ലാമത്സരം കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ എഴുത്തുകാരി ജിൻഷ ഗംഗയും കണ്ണൂർ സൗത്ത് സബ്ജില്ലാതല മത്സരം പെരളശേരി എ കെ ജി എസ്‌ ജിഎച്ച്‌എസ്‌എസിൽ ചിത്രകാരൻ വർഗീസ് കളത്തിലും ഉദ്‌ഘാടനം ചെയ്യും. തലശേരി നോർത്ത് ഉപജില്ലാതല മത്സരം പിണറായി എ കെ ജി എം ജിഎച്ച്‌എസ്‌എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, തലശേരി സൗത്ത് ഉപജില്ലാതല മത്സരം തലശേരി ഗവ. എൽപി സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, ചൊക്ലി ഉപജില്ലാതല മത്സരം രാമവിലാസം ഹയർസെക്കൻഡറിയിൽ ഇന്ത്യൻ വോളിബോൾ താരം അനാമിക അനീഷ്‌, പാനൂർ സബ്ജില്ലാ മത്സരം പാനൂർ യുപി സ്കൂളിൽ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം എന്നിവർ ഉദ്‌ഘാടനം ചെയ്യും. കൂത്തുപറമ്പ് സബ്ജില്ലാതല മത്സരം പാട്യം വെസ്റ്റ് യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി ഷബ്ന, മട്ടന്നൂർ സബ്ജില്ലാതല മത്സരം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക യുപി സ്കൂളിൽ വി കെ സനോജ് എംഎൽഎ, ഇരിക്കൂർ ഉപജില്ലാതല മത്സരം ശ്രീകണ്‌ഠപുരം ജിഎച്ച്‌എസ്‌എസിൽ സംഗീതജ്ഞൻ ഡോ. ഉണ്ണിക്കൃഷ്‌ണൻ പയ്യാവൂർ, ഇരിട്ടി ഉപജില്ലാതല മത്സരം ചാവശേരി ജിഎച്ച്‌എസ്എസിൽ നഗരസഭാ ചെയർമാൻ വി വിനോദ്കുമാർ, മാഹി സബ്‌ജില്ലാ മത്സരം ചാലക്കര എക്‌സൽ പബ്ലിക്‌ സ്‌കൂളിൽ വി കെ സുരേഷ്‌ബാബു എന്നിവർ ഉദ്‌ഘാടനംചെയ്യും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിൽ നടന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുക. ​രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന്‌ മത്സരം ആരംഭിക്കും. ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി പ്രസംഗമത്സരവുമുണ്ടാകും. ഒക്ടോബർ 25ന്‌ ജില്ലാ മത്സരവും നവംബർ 15ന്‌ സംസ്ഥാന മെഗാ ഫൈ-നലും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home