Deshabhimani

രുചിക്കൂട്ടിൽ യൂസഫലിയുടെ 
മനംനിറച്ച ഉമ്പായിക്ക

ഇബ്രാഹിം നടുവിൽ ടൗണിലെ ചായക്കടയിൽ പലഹാര നിർമാണത്തിൽ

ഇബ്രാഹിം നടുവിൽ ടൗണിലെ ചായക്കടയിൽ പലഹാര നിർമാണത്തിൽ

avatar
ന‍ൗഷാദ്‌ നടുവിൽ

Published on Apr 18, 2025, 02:30 AM | 1 min read

ആലക്കോട്

രുചിക്കൂട്ടുകാളാൽ വ്യാപാര പ്രമുഖൻ എം എ യൂസഫലിയുടെ മനംനിറച്ച കടുങ്ങാന്റകത്ത് ഇബ്രാഹിം എന്ന നടുവിലുകാരുടെ ഉമ്പായിക്ക എഴുപതാം വയസിലും അപ്പത്തരങ്ങളൊരുക്കുന്ന തിരക്കിലാണ്. 1980ൽ ഇരുപത്തിയഞ്ചാം വയസിലാണ്‌ ഇബ്രാഹിം തൊഴിലാളിയായി അബുദാബി ഖലീഫാ സ്ട്രീറ്റിലെ മഹറൂഫ് ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിന്റെ മുൻഭാഗത്ത് ചായവിൽക്കുന്ന ബാർവാലയായാണ്‌ തുടക്കം. പിന്നെ പ്രധാന പാചകക്കാരനായി. ഹോട്ടലിന് എതിർവശത്ത് താമസിക്കുന്ന എം എ യൂസഫലി ഭക്ഷണം കഴിക്കാനും വാങ്ങാനുമായി ഇവിടെ എത്തുമായിരുന്നു. ഭക്ഷണത്തിന് ഓർഡർ കൊടുക്കുമ്പോൾ പ്രധാന പാചകക്കാരനായ ഇബ്രാഹിമിനെ കാറിനടുത്തേക്ക് വിളിച്ച്‌ നിർദേശങ്ങൾ നൽകും. ബീഫ്, ചിക്കൻ, മത്സ്യം എന്നിവയായിരുന്നു ഇഷ്ടവിഭവം. യൂസഫലിയുടെ രുചിതാൽപ്പര്യം മനസിലാക്കി ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കി നൽകിയതോടെ മഹറൂഫ് ഹോട്ടലിലെ സ്ഥിരം സന്ദർശകനായി. ബിസിനസ്‌ തിരക്ക്‌ കൂടിയപ്പോഴും ഇബ്രാഹിമിന്റെ വിഭവങ്ങൾ മറന്നില്ല. 2010ൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ഇബ്രാഹിം തൊട്ടടുത്ത ദിവസം നടുവിൽ ടൗണിലെ എആർ ബിൽഡിങ്ങിൽ ചെറിയ ചായക്കട തുടങ്ങി. കച്ചവടം അവസാനിപ്പിച്ച്‌ വിശ്രജീവിതം നയിക്കാൻ മക്കളും മരുമക്കളും നിർബന്ധിക്കുമ്പോഴും പറ്റാവുന്ന കാലത്തോളം തൊഴിലെടുത്ത് ജീവിക്കുമെന്നാണ് നിലപാട്. എണ്ണക്കടികൾക്ക്‌ വലിപ്പവും രുചിയും കൂടുതലാണെന്നതിനാൽ 15 വർഷമായി സ്ഥിരമായി എത്തുന്നവരുണ്ട്‌. സമീപപ്രദേശങ്ങളിലെ എല്ലാ ഹോട്ടലുകളിലും ചായയ്ക്കും പലഹാരത്തിനും വില വർധിപ്പിച്ചുവെങ്കിലും ഇവിടെ 10 രൂപ മാത്രം. ചെമ്പേരി, കുടിയാന്മല, പള്ളിത്തട്ട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളിൽ നടക്കുന്ന ചടങ്ങുകളിലും പരിപാടികൾക്കും ഇബ്രാഹിമിന്റെ പലഹാരം നിർബന്ധം. യൂസഫലിയെ ഒരിക്കൽകൂടി കണ്ട്‌ ഭക്ഷണവിഭവങ്ങൾ നൽകണമെന്ന ആഗ്രഹവും ഇബ്രാഹിമിനുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home