ad
Deshabhimani

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് വി എസ് നഗറിൽ സംഘടിപ്പിച്ച പൊതുയോഗം മുൻ എംപി  കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യുന്നു

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് വി എസ് നഗറിൽ സംഘടിപ്പിച്ച പൊതുയോഗം മുൻ എംപി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jan 11, 2026, 02:30 AM | 2 min read

തളിപ്പറമ്പ്

മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മാ വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) 35–-ാം ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ ആവേശത്തുടക്കം. തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കെ ബാലകൃഷ്ണൻ മാസ്റ്റർ നഗറിൽ ജില്ലാ പ്രസിഡന്റ്‌ കെ പ്രകാശൻ പതാക ഉയർത്തി. ജില്ലയിലെ 15 ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരടക്കം 628 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം കേരള ബാങ്ക് പ്രസിഡന്റ്‌ പി മോഹനൻ ഉദ്ഘാടനംചെയ്തു. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് വെനസ്വേലയിൽ ഇടപെടുന്നതുപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിൽ നിയമങ്ങളിൽ ഇടപെടുന്നതെന്ന് പി മോഹനൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന, തീർത്തും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ലേബർകോഡുകൾ അധ്യാപകരെയും സർക്കാർ ജീവനക്കാരെയും ബാധിക്കുന്ന തരത്തിൽ ഡെമോക്ലസിന്റെ വാളുപോലെ നമുക്കുമുന്നിൽ തൂങ്ങി നിൽക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. കെ പ്രകാശൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ, കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, വൈസ് പ്രസിഡന്റ്‌ കെ സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ സി സുധീർ, കെ വി അനീഷ്‌ലാൽ, രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ പിതാവ് രാജേന്ദ്രൻ, കെഎസ്ടിഎ പ്രഥമ ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ മാസ്റ്ററുടെ പത്നി പി വി കാർത്യായനി, ഇ വി രാധ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ സന്തോഷ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ സി സുനിൽ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ പി അജിത രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പി മനോജ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ സി സുനിൽ പ്രവർത്തനറിപ്പോർട്ടും ജില്ലാ ട്രഷറർ വി വി വിനോദ്കുമാർ കണക്കും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി അനീഷ് ലാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേൽ പൊതുചർച്ച തുടങ്ങി. ഞായർ രാവിലെ പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. 10ന് സാംസ്കാരിക സദസിൽ പി കെ ഗോപൻ പ്രഭാഷണം നടത്തും. തുടർന്ന് പ്രമേയ അവതരണവും പൊതുചർച്ച ക്രോഡീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തും. സമ്മേളനം വൈകിട്ട് സമാപിക്കും.


ചുവന്നുതുടുത്ത് തളിപ്പറമ്പ്

തളിപ്പറമ്പ്

അധ്യാപക പ്രസ്ഥാനത്തിന്റെ ജില്ലയിലെ കരുത്ത് വിളിച്ചോതി തളിപ്പറമ്പ് നഗരത്തെ ചെമ്പട്ടയണിയിച്ച് പടുകൂറ്റൻ അധ്യാപക റാലി. കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ ബാന്റ്‌ മേളത്തിന്റെ അകമ്പടിയോടെ ചെമ്പതാകയും വർണ ബലൂണുകളുമേന്തി നൂറുകണക്കിന് അധ്യാപകർ നിരത്തുകളിൽ നിറഞ്ഞുനിന്നു. വാദ്യഘോഷങ്ങളോടെ പൂക്കോത്ത് തെരുവിൽനിന്നുമാരംഭിച്ച പ്രകടനം പൊതുസമ്മേളന നഗരിയായ വി എസ് നഗറിൽ സമാപിച്ചു. പൊതുസമ്മേളനം മുൻ എംപി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ പ്രകാശൻ അധ്യക്ഷനായി. ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, സംഘാടക സമിതി ചെയർമാൻ കെ സന്തോഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സി മഹേഷ്, കെ വി അനീഷ്‌ ലാൽ, കെ സി സുധീർ, ടി രജില, കെ രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോൾ, -ഷട്ടിൽ, രചനാ, -റീൽസ് മത്സര വിജയികൾക്ക് ടി കെ ഗോവിന്ദൻ സമ്മാനങ്ങൾ നൽകി. പ്രതിനിധി -പൊതുസമ്മേളനത്തിന് മുന്നോടിയായി സംഗീത -നൃത്തശിൽപവും അരങ്ങേറി എം വി ജനാർദനൻ രചനയും സംഗീതയും നിർവഹിച്ച നൃത്തശിൽപ്പത്തിന് രംഗഭാഷ്യം ഒരുക്കിയത് രഞ്ജിത് കണ്ണപുരമാണ്. എം വി ജനാർദനൻ. കെ ബിജേഷ്, ശാലിനി ലതീഷ്. ജിനി ബക്കളം, എം വി ശ്രീരാഗ്, ഋഗ്വേദ് ലതീഷ് എന്നിവരായിരുന്നു ആലാപനം. തളിപ്പറമ്പ് നോർത്ത് സബ്ജില്ലയിലെ അധ്യാപികമാരായ പി പി കാവ്യ, അനഘ, കീർത്തന രാജ്, ചന്ദനചന്ദ്രൻ, നന്ദന രാജീവൻ, വിജയലക്ഷ്മി, ശ്രീജ, ജീജ, സുചിത്ര, ശ്യാമിലി, മിനി, രജിത പ്രേംരാജ്, തങ്കമണി എന്നിവരാണ് അരങ്ങിലവതരിപ്പിച്ചത്. തുടർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതവും ട്രഷറർ വി വി വിനോദ്കുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home