ad
Deshabhimani

print edition ദുരന്തഭൂമിയിൽ അതിവേഗമെത്താൻ മന്ത്രിമാർ പറന്നത്‌ വാടക ഹെലികോപ്‌ടറിൽ

MEPPADI LANDSLIDES UDF MINISTER.JPG

ടി സിദ്ദിഖും എ പി അനിൽകുമാറും ഹെലികോപ്ടറിൽ

വെബ് ഡെസ്ക്

Published on Jul 08, 2026, 04:48 AM | 1 min read

തിരുവനന്തപുരം: വയനാട്‌ ദുരന്തഭൂമിയിൽ മന്ത്രിമാർക്ക് അതിവേഗമെത്താൻ സഹായകമായത്‌ സർക്കാർ വാടകക്കെടുത്ത ഹെലികോപ്‌ടർ. കൃഷിമന്ത്രി ടി സിദ്ദിഖ്‌, റവന്യൂ മന്ത്രി എ പി അനിൽകുമാർ എന്നിവരാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ വാടകയ്‌ക്ക്‌ എടുത്ത, പ്രതിപക്ഷത്തിന്റെ പഴികേട്ട ചിപ്‌സൻ ഏവിയേഷന്റെ ഹെലികോപ്‌ടറിൽ പറന്നത്‌.


കഴിഞ്ഞ വയനാട്‌ ദുരന്തകാലത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇ‍ൗ ഹെലികോപ്‌ടറിലാണ്‌ യാത്ര ചെയ്‌തത്‌. അവയവദാന ശസ്‌ത്രക്രിയയ്‌ക്കായുള്ള അടിയന്തരാവശ്യങ്ങൾക്കാണ്‌ കോപ്‌ടർ കൂടുതലും ഉപയോഗിച്ചത്‌.


2020ലാണ്‌ സർക്കാർ വിവിധ ആവശ്യങ്ങൾക്കായി ഇത്‌ വാടകക്ക്‌ എടുത്തത്‌. 2023 മാർച്ചിൽ കരാർ ദീർഘിപ്പിച്ചു. ആഗസ്‌തിൽ കരാർ കാലാവധി കഴിയും. ഇത്‌ നീട്ടാനാവശ്യപ്പെട്ട്‌ സംസ്ഥാന പൊലീസ്‌ മേധാവി സർക്കാരിന്‌ ശുപാർശ നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home