Deshabhimani

പടപ്പേങ്ങാടിനൊപ്പം
ഇവർ

പടപ്പേങ്ങാടുനിന്നുമുള്ള ജനപ്രതിനിധികള്‍ ആലിന്‍കീഴില്‍ ഒത്തുചേര്‍ന്നപ്പോള്‍

പടപ്പേങ്ങാടുനിന്നുമുള്ള ജനപ്രതിനിധികള്‍ ആലിന്‍കീഴില്‍ ഒത്തുചേര്‍ന്നപ്പോള്‍

avatar
ന‍ൗഷാദ്‌ നടുവിൽ

Published on Dec 16, 2025, 11:48 PM | 1 min read

ആലക്കോട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പടപ്പേങ്ങാട് ഗ്രാമത്തിൽനിന്ന്‌ ജനപ്രതിനിധിയായത്‌ നാലുപേർ. ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനില്‍നിന്ന്‌ വിജയിച്ച പി രവീന്ദ്രന്‍ (സിപിഐ എം), തളിപ്പറമ്പ് ബ്ലോക്ക് ചപ്പാരപ്പടവ് ഡിവിഷനിലെ ഫസീല ഷംസീര്‍ (മുസ്ലിം ലീഗ്‌), ചപ്പാരപ്പടവ് പഞ്ചായത്ത് പടപ്പേങ്ങാട് വാര്‍ഡിലെ എ എന്‍ വിനോദ് (സിപിഐ എം), അമ്മക്കുളം വാര്‍ഡില്‍നിന്ന്‌ ജയിച്ച അഷറഫ് മടക്കാട് (മുസ്ലിം ലീഗ്‌) എന്നിവരാണ്‌ ഇവിടെനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്. സുഹൃത്തുക്കൾകൂടിയായ ഇവർ പടപ്പേങ്ങാട് ആലിന്‍കീഴില്‍ ഒത്തുചേര്‍ന്ന്‌ നാട്ടുവികസനത്തിനുവേണ്ട പ്രാരംഭ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു. നാട്ടിൽ വികസനമെത്തിക്കുകയാണ്‌ പ്രധാനദ‍ൗത്യമെന്ന്‌ ഇവർ പറഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും ഏറെക്കാലത്തെ ആഗ്രഹമായ കളിസ്ഥലം, പടപ്പേങ്ങാട് ടൗണില്‍ ശൗചാലയം ഉള്‍പ്പെടെ ബസ്‌ കാത്തിരിപ്പ് കേന്ദ്രം, നാടുകാണി സഫാരി പാര്‍ക്കിനുവേണ്ട പശ്ചാത്തല സഹായം, പടപ്പേങ്ങാട്- മുസ്ലിം പള്ളി- –ചിമ്മിനിച്ചൂട്ട, ചിമ്മിനിച്ചൂട്ട- –ആലിന്‍കീഴ്- ബാലേശുഗിരി റോഡുകള്‍ വീതി കൂട്ടി നവീകരിക്കൽ. പടപ്പേങ്ങാട് പകല്‍ വീട് നിര്‍മിക്കൽ, പടപ്പേങ്ങാട് ഗവ. എല്‍പി സ്കൂളിലെ വാഹന സൗകര്യം വിപുലീകരിക്കൽ തുടങ്ങി നിരവധി വികസന പദ്ധതികൾ ഇവര്‍ ലക്ഷ്യംവയ്‌ക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home