ad
Deshabhimani

പാട്യം ചരിത്രം 
ആവർത്തിക്കും

ടി ഷബ്ന

ടി ഷബ്ന

avatar
ബബിഷ ബാബു

Published on Dec 02, 2025, 02:30 AM | 1 min read

തലശേരി

വാഗ്ഭടാനന്ദന്റെ നവോത്ഥാന പോരാട്ടങ്ങളുടെ ഭൂമികയാണ് പാട്യം. കോട്ടയം രാജാവും പഴശ്ശിയും തട്ടകമാക്കിയ ഈ പ്രദേശത്തിന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രം കരുത്തായുണ്ട്. സേലം രക്തസാക്ഷികളുടെയും പഴശ്ശി ആൾസേന ബ്രിട്ടനെ എതിരിട്ടതിന്റെയും ഇന്നലെകൾ ചരിത്രപരമായ സവിശേഷതയാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പാട്യം ഡിവിഷനിൽ കോട്ടയം (മലബാർ) പഞ്ചായത്തിലെ മുഴുവൻ വാർഡും പാട്യം പഞ്ചായത്തിലെ പൂവത്തൂർ ഒഴികെയുള്ള 19 വാർഡും വേങ്ങാട് പഞ്ചായത്തിലെ 16 വാർഡും മാങ്ങാട്ടിടം പഞ്ചായത്തിലെ 16-ാം വാർഡായ ആമ്പിലാടും തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് പാറയുള്ളപറമ്പും ഉൾക്കൊള്ളുന്നതാണ്‌. പാട്യം, കോട്ടയം, വേങ്ങാട്, മാങ്ങാട്ടിടം പഞ്ചായത്തുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ പാട്യം, മുതിയങ്ങ, ചെറുവാഞ്ചേരി, കോട്ടയം, കിണവക്കൽ ഡിവിഷനുകളും തലശേരി ബ്ലോക്കിലെ പടുവിലായി, പാതിരിയാട് ഡിവിഷനുകളുമാണ് ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലുള്ളത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടമടക്കം തുറന്നതും പഞ്ചായത്തുകളുടെ സമഗ്ര വികസനവും ജനസമക്ഷം അവതരിപ്പിക്കുന്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിപിഐ എമ്മിലെ ടി ഷബ്ന(46)യാണ് എൽഡിഎഫ് സ്ഥാനാർഥി. കൂത്തുപറമ്പ് കിണവക്കൽ സ്വദേശിനിയായ ഇവർക്ക് ഭരണപരമായ കാര്യങ്ങളിൽ മികച്ച പരിചയമുണ്ട്. 2005–-10 കാലയളവിൽ കോട്ടയം (മലബാർ) പഞ്ചായത്തംഗമായിരുന്നു. 2010-–15-ൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മാങ്ങാട്ടിടം ഡിവിഷനിൽനിന്ന് ജയിച്ച് സ്ഥിരംസമിതി അധ്യക്ഷയായി. 2015–-20 ൽ കോട്ടയം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇരട്ട ബിരുദധാരിയായ ടി ഷബ്ന സിപിഐ എം ജില്ലാകമ്മിറ്റിയംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌, പിണറായി ഏരിയാ പ്രസിഡന്റ്‌ എന്നീ നിലയിൽ പ്രവർത്തിക്കുന്നു. നിമിഷ രഘുനാഥാണ്‌ യുഡിഎഫ് സ്ഥാനാർഥി. കെ പ്രബിഷയാണ്‌ ബിജെപി സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home