ad
Deshabhimani

പിണറായി പൊലീസ് സ്റ്റേഷന്റെ 
പുതിയ കെട്ടിടം തുറന്നു

പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡിജിപി റവഡാ ആസാദ്‌ ചന്ദ്രശേഖറും മറ്റ്‌ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കുന്നു

പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡിജിപി റവഡാ ആസാദ്‌ ചന്ദ്രശേഖറും മറ്റ്‌ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 18, 2026, 02:30 AM | 1 min read

പിണറായി

പിണറായി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. പിണറായി കണ്‍വന്‍ഷന്‍ സെന്ററിന്‌ സമീപം മൂന്നു നിലകളിലാണ് സ്റ്റേഷന്‍ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമാണം. പിണറായി പിക്കോസാണ്‌ കെട്ടിട നിർമാണ കരാറുകാർ. ​ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ അധ്യക്ഷനായി. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാനം എഡിജിപി എച്ച് വെങ്കടേഷ്, നോര്‍ത്ത് സോണ്‍ ഐജിപി രാജ്പാല്‍ മീണ, കണ്ണൂര്‍ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ പി നിധിന്‍രാജ്, റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രഭാകരന്‍, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി ഷെര്‍ളി, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രന്‍, പഞ്ചായത്ത് അംഗം സി പി ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home